രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് അംബാനി കുടുംബം. അനുദിനം വളരുന്ന ബിസിനസ് സാമ്രാജ്യം, ആഡംബര ജീവിതം എന്നതിനൊപ്പം അംബാനിക്കുടുംബത്തില്‍ ഇന്ത്യക്കാര്‍ കൗതുകത്തോടെ നോക്കുന്ന മറ്റൊരു കാര്യമുണ്ട്. കുടുംബത്തിന്റെ ഐക്യം. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ കുടുംബത്തിനുള്ള പ്രാധാന്യവും തന്നെ പ്രചോദിപ്പിച്ച മാതാപിതാക്കളുടെ ചില ശീലങ്ങളും തുറന്നുപറയുകയാണ് മുകേഷ് അംബാനിയുടെ മകന് ആകാശ് അംബാനി.
വളരെയധികം അടുപ്പം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് തന്റേതെന്നും ആ കുടുംബത്തില്‍ വളര്‍ന്നതുകൊണ്ട് ജോലിയോടുള്ള ആത്മാര്‍ത്ഥതയും ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാനുള്ള കഴിവും താന്‍ സ്വായത്തമാക്കിയിട്ടുണ്ടെന്നും 33-കാരനായ ആകാശ് പറയുന്നു. ‘കുടുംബം തന്നെയാണ് ഏറ്റവും വലിയ പ്രചോദനമെന്നതില്‍ ഒരു സംശയവുമില്ല. 32 വര്‍ഷമായി ഞങ്ങളെല്ലാവരും ഒരു മേല്‍ക്കൂരയ്ക്കടിയില്‍ കഴിയുന്നു. മാതാപിതാക്കള്‍ രണ്ടുപേരും തനിക്ക് പ്രചോദനമാണ്’, മുംബൈയില്‍ നടന്ന ടെക്ക് വീക്കില്‍ ഒരിക്കല്‍ ആകാശ് പറഞ്ഞു.
നിത്യജീവിതത്തിലെ അച്ചടക്കവും ജോലിയിലെ ആത്മാര്‍ത്ഥതയുമെല്ലാം വീട്ടില്‍ കണ്ടുശീലിച്ചതാണെന്നും ഇന്നേദിവസം വരെ തനിക്ക് വരുന്ന ഓരോ മെയിലുകളും പിതാവ് മുകേഷ് അംബാനി അന്നന്ന് വായിച്ച് വേണ്ട നടപടിയെടുക്കാറുണ്ടെന്നും ആകാശ് പറയുന്നു. ചിലപ്പോള്‍ രാത്രി 2 മണി വരെ മെയിലുകള്‍ പരിശോധിക്കാറുണ്ട്. ഔദ്യോഗിക ജീവിതത്തിലെ നാലാം ദശാബ്ദത്തിലാണ് അദ്ദേഹമിപ്പോള്‍. അതുപോലെ മാതാവ് നിത അംബാനി ഒരു കാര്യത്തിലെ വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാറുണ്ടെന്നും ആ ശീലവും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ആകാശ് പറയുന്നു.
ഇപ്പോള്‍ റിലയന്‍സ് ഇന്സ്ട്രീന് കീഴിലുള്ള ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനാണ് ആകാശ്. 5G, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, ഇന്റെര്‍നെറ്റ് ഓഫ് തിങ്ക്സ് പോലുള്ള ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കമ്പനിയെ നയിക്കുകയാണ് ആകാശ് അംബാനി. ഇതുകൂടാതെ, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, റിലയന്‍സ് റീറ്റെയ്ല്‍ വെന്‍ച്വര്‍ ലിമിറ്റഡ് എന്നിവയുടെ ഡയറകടര്‍ ബോര്‍ഡ് അംഗവും കൂടിയാണ് ആകാശ്.