ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് പുതിയ സിഎഫ്ഒയെ പ്രഖ്യാപിച്ചു. നിരഞ്ജന് ഗുപ്ത ആയിരിക്കും നവംബര്‍ ഒന്ന് മുതല്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്ന് കമ്പനി ഓഹരി വിപണി ഫയലിംഗിലൂടെ അറിയിച്ചു.
റിതേഷ് തിവാരിയുടെ പിന്‍ഗാമി ആയാണ് നിരഞ്ജന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ സിഎഫ്ഒ ആകുന്നത്. റിതേഷ് തിവാരി യൂണിലിവറിന്റെ M&A , ട്രഷറി ആഗോള മേധാവി ആകുന്നതിനാലാണ് നിരഞ്ജന് സിഎഫ്ഒ സ്ഥാനത്തേക്ക് എത്തുന്നത്.
ഹീറോ മോട്ടര്കോര്പ്പ് മുന്‍ സിഇഒ ആണ് നിരഞ്ജന്.
നിരഞ്ജന് HUL മാനേജ്മെന്റ് കമ്മിറ്റിയിലും അംഗമായിരിക്കുമെന്നും സെപ്റ്റംബര്‍ ഒഒന്ന് മുതല്‍ പുതിയ പദവിയില്‍ നിയമിതനാകുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി. റിതേഷ് തിവാരിക്ക് പകരമായി എക്സിക്യുട്ടീവ് ഡയറക്ടര്‍, ഫിനാന്‍സ് & സിഎഫ്ഒ, HUL എന്നീ സ്ഥാനങ്ങള്‍ ഏറ്റെടുക്കും. ആവശ്യമായ അനുമതികള്‍ നേടിയ ശേഷം നവംബര്‍ ഒന്നിന് ഡയറക്ടര്‍ ബോര്‍ഡ് അംഗമാകും.