ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ 10 മിനിട്ട് ഡെലിവറി സേവനം മുംബൈയിലേക്കും വ്യാപിപ്പിച്ചു. ആമസോണ്‍ നൗ എന്ന പേരിലുള്ള അതിവേഗ ഡെലിവറി സേവനം ഇനി മുംബൈ നിവാസികള്‍ക്കും ആസ്വദിക്കാം. അതിവേഗ ഡെലിവറി സേവന രംഗത്ത് മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് ആമസോണ്‍ 10 മിനിട്ട് ഡെലിവറി കൂടുതല്‍ നഗരങ്ങളില്‍ വ്യാപിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഡെല്‍ഹി, ബെംഗളൂരു മേഖലകളില്‍ നിന്നും ഓര്‍ഡറുകളില്‍ അസാധാരണ വര്‍ധന കൂടി ഉണ്ടായിരിക്കുന്ന അവസ്ഥയിലാണ് സേവനം വ്യാപിപ്പിക്കാന്‍ കമ്പനിയുടെ തീരുമാനം. ഇവിടങ്ങളില്‍ ഓര്‍ഡറുകളില്‍ പ്രതിമാസം 25 ശതമാനം വര്‍ധനയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.
അത്യാവശ്യ സാധനങ്ങള്‍ അതിവേഗം ഡെലിവറി ചെയ്യുന്ന സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതും നൗ സേവനം വ്യാപിപ്പിക്കാനുള്ള ഒരു കാരണമാണെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഡെല്‍ഹി, മുംബൈ നഗരങ്ങളില്‍ നൂറോളം മൈക്രോ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ ശുഭപ്രതീക്ഷകള്‍ അതിരുകവിയുന്ന പ്രതികരണങ്ങളാണ് ഇവയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കണ്ട്രി മാനേജറുമായ സാമിര്‍ കുമാര്‍ അറിയിച്ചു. നൗ സേവനമുള്ള നഗരങ്ങളില്‍ നൂറ് അധിക ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുടങ്ങാനാണ് ഇനി പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.