ടൂത്ത് പേസ്റ്റ് എന്ന് കേൾക്കുമ്പോൾ ഓരോ ഉപഭോക്താവിന്റെയും മനസിലേക്കെത്തുന്ന ബ്രാൻഡുകളിൽ മുന്നിലാണ് കോൾഗേറ്റിന്റെ സ്ഥാനം. എന്നാൽ ഈ ഒരു സ്ഥാനം കോൾഗേറ്റ് നേടിയെടുത്തത് പേസ്റ്റിനേക്കാൾ ഉപരിയായി ആത്മവിശ്വാസം, ആരോഗ്യം എന്നീ ആശയങ്ങൾ വിറ്റുകൊണ്ടായിരുന്നു. അതിനാൽ തന്നെ 1990 കളുടെ അവസാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ബ്രാൻഡിംഗ് സ്ട്രാറ്റജി ആയിരുന്നു കോൾഗേറ്റിന്റേത്.
പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലൂടെ ബ്രാൻഡിംഗ് വിജയം നേടിയ ബ്രാൻഡാണ് കോൾഗേറ്റ്. ആരോഗ്യ വിദ്യാഭ്യത്തോടൊപ്പം സാമൂഹിക ഉത്തവാദിത്വമാർന്ന ബ്രാൻഡിംഗ് സ്ട്രാറ്റജി വഴി വിപണിയിൽ നേതൃസ്ഥാനം നേടിയെടുക്കാൻ കോൾഗേറ്റിന് സാധിച്ചു.വെറുമൊരു ടൂത്ത് പേസ്റ്റല്ല, ഒരു ആരോഗ്യ അതോറിറ്റിയാകുക എന്ന കോൾഗേറ്റ് തന്ത്രം ഉപഭോക്താക്കളെ ഉൽപ്പന്നത്തിലേക്ക് ആകർഷിച്ചു.
പരമ്പരാഗത പരസ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം, കമ്മ്യൂണിറ്റി ഔട്ട്റീച്ച്, സ്കൂൾ പ്രോഗ്രാമുകൾ, ഓറൽ ഹെൽത്ത് വിദ്യാഭ്യാസം എന്നിവയിലൂടെ കോൾഗേറ്റ് ബ്രാൻഡ് വിശ്വാസം വളർത്തിയെടുത്തു.ഒരു പ്രത്യേക പ്രദേശത്ത് മാത്രമായി ഒതുങ്ങി നിൽക്കാതെ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഒരേ സമയത്ത് ഒരാൾ ഹെൽത്ത് അവെയർനസ് കാമ്പയിനുകൾ സംഘടിപ്പിക്കപ്പെട്ടു.
“ബ്രൈറ്റ് സ്മൈൽസ് , ബ്രൈറ്റ് ഫ്യൂച്ചേഴ്സ് ”
കോൾഗേറ്റിന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് നടന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനുകളിൽ ഏറ്റവും ശ്രദ്ധേയമായത് “ബ്രൈറ്റ് സ്മൈൽസ് , ബ്രൈറ്റ് ഫ്യൂച്ചേഴ്സ് ”എന്ന കാമ്പയിനായിരുന്നു.സ്കൂൾ സന്ദർശനങ്ങൾ, ക്ളാസുകൾ , കാർട്ടൂണുകൾ, സൗജന്യ ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് സാമ്പിളുകൾ എന്നിവയിലൂടെ കുട്ടികളെ ഓറൽ ശുചിത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടു. അതോടൊപ്പം ബ്രാൻഡിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ സർക്കാരുകൾ, എൻജിഒകൾ, ഡെന്റൽ അസോസിയേഷനുകൾ എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചു.
ഒരു വാണിജ്യ ഉൽപ്പന്നം എന്നതിലുപരിയായി വിശ്വസ്തമായ ഒരു ബ്രാൻഡ് എന്ന നിലയിൽ കമ്പനി കോൾഗേറ്റിനെ മാറ്റിയെടുക്കുകയായിരുന്നു. വായ്നാറ്റം അകറ്റി ആത്മവിശ്വാസം നൽകുന്ന ഒരു ഉൽപ്പന്നം എന്ന നിലയിൽ ബ്രാൻഡ് ശ്രദ്ധിക്കപ്പെട്ടു. ഉപഭോക്താക്കളുടെ ഇമോഷനുകൾക്ക് പ്രാധാന്യം നൽകിയുള്ള സെല്ലിങ് സ്ട്രാറ്റജി ആയിരുന്നു അത്. അതോടെ, കോൾഗേറ്റ് പല രാജ്യങ്ങളിലും ഒന്നാം നമ്പർ ടൂത്ത് പേസ്റ്റ് ബ്രാൻഡായി മാറി, വിപണി വിഹിതം പലപ്പോഴും 50%–70% വർധിച്ചു.
ഹ്രസ്വകാല പ്രമോഷനുകൾക്ക് പകരം, കോൾഗേറ്റ് വിദ്യാഭ്യാസത്തിലും വിശ്വാസത്തിലും നിക്ഷേപം നടത്തി.വൈകാരിക ബ്രാൻഡിംഗ് തന്ത്രത്തിന്റെ ഭാഗമായി വ്യക്തി ശുചിത്വം , കുടുംബം, ക്ഷേമം എന്നിവയുമായി ബന്ധിപ്പിച്ചു പ്രവർത്തിച്ചു.ഫലമോ , മൊത്തം വിപണി വിഹിതത്തിൽ 70% വർധനവുണ്ടാക്കാൻ സാധിച്ചു.




