സീറോ വേസ്റ്റ് സീറോ പ്ലാസ്റ്റിക്ക് എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി 2018-ൽ പൂനെ നഗരത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ അക്ഷയ് അഗർവാൾ, ഗജേന്ദ്ര ചൗധരി എന്നീ രണ്ടു സംരംഭകർ ചേർന്ന് തുടക്കം കുറിച്ച സ്ഥാപനമാണ് അദ്രിഷ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭൂമിക്കും ജനങ്ങൾക്കും ഒരേ പോലെ തിരിച്ചടിയാകുന്ന ഇക്കാലഘട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് ഓർഗാനിക് സ്റ്റോർ എന്ന നിലയ്ക്ക് പ്ലാസ്റ്റിക്ക് രഹിത ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിച്ചുകൊണ്ടാണ് അദ്രിഷ് പ്രവർത്തനം ആരംഭിച്ചത്.

മറ്റ് സൂപ്പർമാർക്കറ്റുകളിൽ നിന്നും വ്യത്യസ്തമായി വിപണിയിലെ കുറഞ്ഞ വിലയിൽ ഒരു വീട്ടിലേക്കാവശ്യമായ പലചരക്ക് സാധനങ്ങൾ അദ്രിഷ് ജനങ്ങളിലേക്ക് എത്തിക്കുന്നു. Bring Your Own Container (സ്വന്തം കോൺടെയ്നറുമായി വരുക) എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് പാക്കേജിംഗിന്റെ ആവശ്യം ഒഴിവാക്കി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിന് ഇതിലൂടെ സാധിക്കുന്നു. അരി, പയർ, എണ്ണ, മസാലകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇത്തരത്തിൽ വാങ്ങാം.
ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയി കരിയർ തുടങ്ങിയ അക്ഷയ് അഗർവാൾ സമൂഹത്തിന് ഗുണം ചെയ്യുന്ന ബിസിനസ് മോഡലുകൾ വികസിപ്പിക്കണമെന്ന ആഗ്രഹം മനസിലുറച്ചപ്പോഴാണ് അദ്രിഷ് എന്ന സ്റ്റോറിന്റെ ആശയം വികസിപ്പിക്കുന്നത്. കുടുംബ ബിസിനസ് നടത്തിവന്നിരുന്ന ഗജേന്ദ്ര ചൗധരി പരിസ്ഥിതി സൗഹൃദ ആശയത്തിൽ താല്പര്യം തോന്നി ഈ ഉദ്യമത്തിൽ അക്ഷയ് അഗർവാളിനൊപ്പം ചേരുകയായിരുന്നു.

കർഷകർക്ക് പൂർണ പിന്തുണ
കർഷകരെയും ഉപഭോക്താക്കളെയും ഒരേ പ്ലാറ്റ്ഫോമിൽ ഒന്നിപ്പിക്കുക എന്നതാണ് അദ്രിഷിന്റെ ബിസിനസ് മോഡൽ. കർഷകർക്ക് അവർ ഉൽപ്പാദിപ്പിക്കുന്ന വിളകൾ നേരിട് ഇവിടെ വിൽക്കുന്നതിനുള്ള സാഹചര്യമുണ്ട്. ഇത് മധ്യസ്ഥന്മാരെ ഒഴിവാക്കി, കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുകയും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള ഉത്പന്നങ്ങൾ നൽകുകയും ചെയ്യുന്നു. വിവിധ ഇന്ത്യയിൽ സംസ്ഥാനങ്ങളിൽ നിന്നുള്ള 8000-ലധികം കർഷകരിൽ നിന്നാണ് അദ്രിഷ് ഉത്പന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്നത്.

അരി, പയർ, എണ്ണ, മസാലകൾ, ഹർബൽ ടീസും ആയുര്വേദ ഉത്പന്നങ്ങളും ബാംബൂ ബ്രഷ്, സ്റ്റീൽ സ്ട്രോ, മൺപാത്രങ്ങൾ തുടങ്ങിയ പാരിസ്ഥിതിക സൗഹൃദ ഉത്പന്നങ്ങൾ എന്നിവയെല്ലാം അദ്രിഷ് വഴി ജനങ്ങളിലേക്കെത്തുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറക്കാനും സുസ്ഥിര ഉപഭോഗം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളിലൂടെ അദ്രിഷ് ജനകീയമാകുകയാണ്.പൂനെയിൽ തുടക്കം കണ്ട അദ്രിഷ് ഇന്ന് മുംബൈ, ഡെൽഹി, ഗുരുഗ്രാം, ഹൈദരാബാദ്, നാഗ്പൂർ, സെക്കന്ദറാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഭാവി പദ്ധതികൾ
പാരിസ്ഥിതിക അവബോധം ജനങ്ങളിൽ നിറച്ച് കൃത്യമായ ഉപഭോക്തൃ ബോധവൽക്കരണം നടപ്പിലാക്കി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നതിനായി സർക്കാർ പാരിസ്ഥിതിക നയങ്ങളെ മുറുകെപ്പിടിക്കുകയാണ് അദ്രിഷ്.ഇക്കോ റീറ്റെയ്ൽ മേഖലയിലെ മികച്ച മാതൃകയായി അദ്രിഷ് മാറിക്കൊണ്ടിരിക്കുകയാണ്.