ഇന്ത്യ-അറബ് വ്യാപാര ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. നിലവില്‍ 240 ബില്യണ്‍ ഡോളറാണ് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം. വരും വര്‍ഷങ്ങളില്‍ ഇത് വര്‍ധിക്കും-മന്ത്രി പറഞ്ഞു.
ആറാമത് ഇന്ത്യ-അറബ് പങ്കാളിത്ത കോണ്ഫെറന്സില് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ-അറബ് ബന്ധവുമായി ബന്ധപ്പെട്ട വിന്‍ഡ്സ് ഓഫ് ഷെയേര്‍ഡ് പ്രോസ്പെരിറ്റി എന്ന നോളജ് റിപ്പോര്‍ട്ട് സമ്മേളനത്തില്‍ വെച്ച് മന്ത്രി വി മുരളീധരന് പുറത്തിറക്കി.
ലുലു ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്റ്ററും ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ചെയര്‍മാനുമായ അദീബ് അഹമ്മദ്, ഇറാം ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്ററും ഫിക്കി മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ കോ ചെയറുമായ സിദ്ദീഖ് അഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.