രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്…
2047 വികസിത ഭാരത ലക്ഷ്യം
പിഎംഐവൈ പദ്ധതി പ്രകാരം 3 കോടി വീടുകള്‍ യാഥാര്‍ത്ഥ്യമായി; രണ്ട് കോടി വീടുകള്‍ കൂടി യാഥാര്‍ത്ഥ്യമാക്കും
ആയുഷ്മാന്‍ ഭാരത് കവറേജില്‍ അംഗന്‍വാഡി, ആശാ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തിയത്
പുതിയ നികുതി നിര്‍ദേശങ്ങളില്ല. ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല
ലക്ഷദ്വീപിലെ ടൂറിസം സാധ്യതകള്‍ വളര്‍ത്തും
മൂന്ന് പുതിയ റെയില്‍വേ ഇടനാഴികള്‍
വന്ദേഭാരത് നിലവാരത്തില്‍ 40,000 പുതിയ ബോഗികള്‍
ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതികള്‍
കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ യാഥാര്‍ത്ഥ്യമാക്കും