ഉഡുപ്പി: 7.27 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി നിയമമനുസരിച്ച് ആദായനികുതി ഇളവ് നല്‍കിവരുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. 2023-24 ലെ കേന്ദ്ര ബജറ്റില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. 7 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് എന്ത് സംഭവിക്കുമെന്നായിരുന്നു അപ്പോഴുയര്‍ന്ന സംശയം.
വിശദാംശങ്ങള്‍ വിലയിരുത്തി 7.27 ലക്ഷം രൂപയ്ക്ക് മുകല്‍ വരുന്ന വരുമാനത്തിന് നികുതി ഈടാക്കാന്‍ തീരുമാനിച്ചെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ”അതിനാല്‍, വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഒരു ടീമായി ഇരുന്നു. നിങ്ങള്‍ സമ്പാദിക്കുന്ന ഓരോ 1 രൂപയ്ക്കും നിങ്ങള്‍ ഏത് ഘട്ടത്തിലാണ് നികുതി അടക്കുന്നത് എന്ന് പരിശോധിച്ചു… 7.27 ലക്ഷം രൂപയ്ക്ക്, നിങ്ങള്‍ ഇപ്പോള്‍ നികുതിയൊന്നും നല്‍കുന്നില്ല. 7,27,000 രൂപ കടക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ബ്രേക്ക് ഈവന്‍ വരുന്നത്. അതിനുശേഷം നിങ്ങള്‍ നികുതി അടയ്ക്കാന്‍ തുടങ്ങും,’ നിര്‍മല വ്യക്തമാക്കി.
7.27 ലക്ഷം രൂപയ്ക്ക്, നിങ്ങള്‍ ഇപ്പോള്‍ നികുതിയൊന്നും നല്‍കുന്നില്ല. 7,27,000 രൂപ കടക്കുന്ന ഘട്ടത്തില്‍ മാത്രമാണ് ബ്രേക്ക് ഈവന്‍ വരുന്നത്
ധനമന്ത്രി നിര്‍മല സീതാരാമന്
”നിങ്ങള്‍ക്ക് 50,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുമുണ്ട്. പുതിയ നികുതി പദ്ധതി പ്രകാരം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് ഇല്ലെന്നായിരുന്നു പരാതി. അത് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്”നിര്‍മല സീതാരാമന് പറഞ്ഞു.
2013-14 ലെ 3,185 കോടി രൂപയെ അപേക്ഷിച്ച് 2023-24 ല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) മൊത്തം ബജറ്റ് 22,138 കോടി രൂപയായി ഉയര്‍ന്നതായി ധനമന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയെ ശാക്തീകരിക്കാനുള്ള സര്‍ക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ പ്രതീകമായി ഒമ്പത് വര്‍ഷത്തിനിടെ ബജറ്റ് വിഹിതത്തില്‍ ഏഴിരട്ടി കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. എംഎസ്എംഇ പൊതു സംഭരണ പദ്ധതിക്ക് കീഴില്‍, 158 കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ നടത്തിയ മൊത്തം സംഭരണത്തിന്റെ 33 ശതമാനവും എംഎസ്എംഇകളില്‍ നിന്നാണെന്നും ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ധനമന്ത്രി പറഞ്ഞു.