ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും ഉള്‍പ്പടെ വെള്ളി ഇറക്കുമതി വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയുടെയും അണ്സ്റ്റഡഡ് ആഭരണങ്ങളുടെയും ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. 2026 മാര്‍ച്ച് 31 വരെയാണ് ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. നേരത്തെ ഇവ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാമായിരുന്നു.
‘സ്വതന്ത്രം’ എന്നതില്‍ നിന്നും ‘നിയന്ത്രിതം’ എന്നാക്കി ഇവയുടെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ വിജ്ഞാപനം പുറത്തിറക്കി. നിയന്ത്രിത വിഭാഗത്തില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് നേടണം.ആഭരണ ഭാഗങ്ങള്‍, വെള്ളി ലോഹം, അണ്സ്റ്റഡഡ്, മറ്റ് വിഭാഗങ്ങളിലുള്ള ആഭരണങ്ങള്‍ എന്നിവയ്ക്കാണ് നിയന്ത്രണം ബാധകം.
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വലിയ തോതില്‍ വെള്ളി ഇറക്കുമതി ചെയ്തിരുന്നു, പ്രത്യേകിച്ച് തായ്ലന്ഡില് നിന്നും. തായ്ലന്ഡ് വെള്ളി ഉല്‍പ്പാദക രാഷ്ട്രം അല്ലാതിരുന്നിട്ടും തായ്ലന്ഡില് നിന്നുമുള്ള വെള്ളി ഇറക്കുമതി കൂടിയത് ആസിയാന്‍- ഇന്ത്യ ചരക്കു വ്യാപാര കരാറിന് കീഴില്‍ നികുതി വെട്ടിക്കാനുള്ള മാര്‍ഗ്ഗമായി കരുതണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നികുതി വെട്ടിക്കാന്‍ തായ്ലന്ഡില് നിന്നും 40 മെട്രിക് ടണ്‍ വരെ വെള്ളി ഇറക്കുമതി ചെയ്തു. ഇത്തരം ഇറക്കുമതികളില്‍ ഏകദേശം 98 ശതമാനവും തായ്ലന്ഡില് നിന്നായിരുന്നുവെന്നും ഇദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.