കരിമ്പ് ജ്യൂസില്‍ നിന്നും ശര്‍ക്കരയില്‍ നിന്നും നിയന്ത്രണങ്ങളൊന്നുമില്ലാതെ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. പഞ്ചസാര ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തെ തുടര്‍ന്ന് 2023-2024 വര്‍ഷം കരിമ്പ് ജ്യൂസ്, പഞ്ചസാര സിറപ്പ്, ശര്‍ക്കര എന്നിവയില്‍ നിന്നുമുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായുള്ള കേന്ദ്ര ഉത്തരവ് വന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പന്ന കമ്പനികളുടെ ഓഹരിവില കുത്തനെ ഉയര്‍ന്നു.
ശ്രീ രേണുക ഷുഗേഴ്സ്, അവധ് ഷുഗര്‍ & എനര്‍ജി, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, ബല്രാംപൂര് ചീനി മില്‍സ്, ഡാല്‍മിയ ഭാരത് ഷുഗര്‍, ധംപൂര്‍ ഷുഗര്‍ മില്‍സ്, കെ എം ഷുഗര്‍ മില്‍സ്, ദ്വാരികേശ് ഷുഗര്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ 15 ശതമാനം നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം നടത്തുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സെപ്റ്റംബര്‍ 1 മുതല്‍ക്ക് പഞ്ചസാര നമില്ലുകള്ക്കും ഡിസ്റ്റിലറികള്‍ക്കും ഉല്പ്പാദനത്തോതില് നിയന്ത്രണങ്ങളൊന്നുമില്ലാതെ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാം. പഞ്ചസാര ഉല്‍പ്പാദന മേഖലയ്ക്ക ആശ്വാസമേകുന്ന ഉത്തരവാണിത്. അതേസമയം പഞ്ചസാര ക്ഷാമം ഉണ്ടാകാതിരിക്കാന്‍ എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയുടെ അളവ് സര്‍ക്കാര്‍ കൃത്യമായി നിരീക്ഷിക്കും.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉല്‍പ്പാദക രാഷ്ട്രമാണ് ഇന്ത്യ. കഴിഞ്ഞ രണ്ടുവര്‍ഷമായി നല്ലരീതിയില്‍ മണ്‍സൂണ്‍ മഴ ലഭിച്ചതിനാല്‍ കരിമ്പ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുമെന്നാണ് കരുതപ്പെടുന്നത്.