ഉത്സവ സീസണില്‍ ഗോതമ്പിന് വില കയറുന്നത് ഒഴിവാക്കാന്‍ 2026 മാര്‍ച്ച് 31 വരെ രാജ്യമെമ്പാടും ഗോതമ്പിന്റെ സംഭരണ പരിധി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. പുതിയ പരിധി അനുസരിച്ച് മൊത്തവില്‍പ്പനക്കാര്‍ക്ക് പരമാവധി 2,000 ടണ്ണും ചില്ലറ വില്‍പ്പനക്കാര്‍ക്ക് പരമാവധി 8 ടണ്ണും ഗോതമ്പ് മാത്രമേ സംഭരിക്കാന്‍ കഴിയൂ. വന്‍കിട ശൃംഖലകള്‍ക്ക് ഒരു ഔട്ട്ലെറ്റില് 8 ടണ്‍ ഗോതമ്പ് സൂക്ഷിക്കാം. ഇവര്‍ക്ക് ഔട്ട്ലെറ്റുകളുടെ എണ്ണം അനുസരിച്ച് മൊത്തത്തിലുള്ള സംഭരണശേഷി വ്യത്യാസപ്പെടും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം പ്രാബല്യത്തില്‍ വന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-25 വര്‍ഷത്തില്‍ ഇന്ത്യ 117.5 ദശലക്ഷം ടണ്‍ ഗോതമ്പാണ് വിളവെടുത്തത്. ഇതില്‍ 30 ദശലക്ഷം ടണ്‍ സംസ്ഥാന ഏജന്‍സികള്‍ മുഖേനയും ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ വഴിയും റാബി മാര്‍ക്കറ്റിംഗ് സീസണില്‍ കേന്ദ്രം സംഭരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 113.29 ദശലക്ഷം ടണ്‍ ഗോതമ്പ് വിളവെടുത്തു. ഇതില്‍ 26.6 ദശലക്ഷം ടണ്‍ കേ്ന്ദ്രം സംഭരിച്ചു.
നിലവിലെ സംഭരണ പരിധി മുന്‍കാല മുന്‍കാല പരിധികളേക്കാള്‍ കടുപ്പിച്ചിട്ടുണ്ട്. മെയ് 27-ന് കേന്ദ്രം ഗോതമ്പിന്റെ സംഭരണ പരിധി വെട്ടിക്കുറച്ചിരുന്നു. പ്രദേശിക വിതരണം ബാധിക്കപ്പെട്ടതോടെയാണ് സംഭരണപരിധി കുറയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗോതമ്പിന്റെ റീട്ടെയ്ല്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്ച പൂഴ്ത്തിവെപ്പ് തടയാന്‍ ചൊവ്വാഴ്ച സംഭരണ പരിധി കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കൃത്രിമക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തും. ആഗസ്റ്റ് 26-ലെ കണക്കനുസരിച്ച് ഗോതമ്പിന് കിലോയ്ക്ക് 31.57 രൂപയാണ് വില. ഒരു വര്‍ഷം മുമ്പ് 30.83 രൂപയായിരുന്നു വില. 36.86 രൂപയാണ് ഒരു കിലോ ആട്ടയുടെ വില.