ഹിന്ദി സിനിമയുടെ ചരിത്രമെടുത്ത് നോക്കിയാല്‍, ബോളിവുഡ് വിപണിയില്‍ നിന്ന് മാത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ഇവയൊക്കെയാണ്.
ഷാരുഖ് നായകനായ ബ്ളോക്ക്ബസ്റ്റര് ഹിറ്റായ ജവാനാണ് ആദ്യത്തേത്. ഏറ്റവും വേഗത്തില്‍ 500 കോടി നേടിയ ചിത്രമാണ് ജവാന്. ആഗോളതലത്തില്‍ 1000 കോടി കളക്ഷനിലേക്ക് അടുക്കുകയാണ് ചിത്രം.
ആദ്യമായി 500 കോടി നേടിയ ആദ്യത്തെ ഹിന്ദി സിനിമ എന്ന സുവര്‍ണ്ണ നേട്ടം കൈവരിച്ച, ഷാരുഖ് ഖാന് തന്നെ നായകനായ പഥാനാണ് അടുത്ത സിനിമ.
ചരിത്രം സൃഷ്ടിച്ച കെജിഎഫ് 2 ആണ് ഈ നിരയിലെ അടുത്ത ചിത്രം. ചിത്രം ഹിന്ദിയില്‍ മാത്രമായി നേടിയത് 434 കോടി രൂപയാണ്.
രാജമൗലിയുടെ ബാഹുബലി 2 ആണ് അടുത്ത സിനിമ. ചിത്രത്തിന് നേടാനായത് 511 കോടി രൂപ.
അടുത്തതായി പരാമര്‍ശിക്കേണ്ട ചിത്രം ആമിര്‍ ഖാന്റെ എക്കാലത്തെയും മികച്ച സിനിമയായ ദംഗല്‍ ആണ്. 374 കോടി രൂപയാണ് ചിത്രത്തിന്റെ ബോളിവുഡ് ബോക്സ് ഓഫീസ് നേട്ടം.
സണ്ണി ഡിയോളിന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച ഗദര്‍ 2 ആണ് ഈ നിരയിലെ അടുത്ത ചിത്രം. ഇതുവരെ 520 കോടി രൂപ നേടിക്കൊണ്ട് ഇപ്പോഴും മുന്നേറ്റം തുടരുന്നു.
സല്മാന് ഖാന്റെ ടൈഗര്‍ സിന്ദാ ഹെ ആണ് ഈ നിരയിലെ അടുത്ത ചിത്രം. 339 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. ടൈഗര്‍ 3 ദീപാവലിക്ക് റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്.
രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവാണ് ഈ നിരയിലെ അടുത്ത ചിത്രം. 334 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്.