ലോകത്തെ ഏറ്റവും വിലയേറിയ വിസ്കിയാണ് ഇസബല്ല അയ്ല. വില വെറും 51 കോടി രൂപ. ഈ മദ്യത്തിന് ഇത്രയേറെ വില വരുന്നതിനുള്ള കാരണമെന്താണെന്ന് അറിയാമോ? കുപ്പി അലങ്കരിയ്ക്കാന്‍ ഉപയോഗിച്ചിരിയ്ക്കുന്നത് 8,500 വജ്രങ്ങള്‍. 300 മാണിക്യങ്ങള്. 100 ശതമാനം ക്രിസ്റ്റലില്‍ വൈറ്റ് ഗോള്‍ഡ് പൊതിഞ്ഞ് വളരെ വ്യത്യസ്തമായാണ് കുപ്പിയുടെ ഡിസൈന്‍. ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും.
ലണ്ടനിലെ ആഡംബര ബീവറേജസ് നിര്‍മാതാക്കളാണ് ലോകത്തിലെ ഏറ്റവും വില കൂടിയ ഈ വിസ്കി നിര്‍മിയ്ക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് കുപ്പിയുടെ ഡിസൈന്‍ പോലും തീരുമാനിക്കുന്നത്. രണ്ട് എഡിഷന് വിസ്കിയാണ് കമ്പനി പുറത്തിറക്കുന്നത്. ഒറിജിനലും സെപെഷ്യല്‍ എഡിഷനും.
വിസ്കി നിര്‍മിക്കുന്നത് സ്കോട്ലന്ഡിന്റെ പടിഞ്ഞാറെ തീരത്തുള്ള അയ്ല ദ്വീപിലാണ്.യവം എന്ന ധാന്യം ഉപയോഗിച്ച് കൃത്യമ നിറങ്ങള്‍ ഒന്നും ഇല്ലാതെയാണ് വിസ്കി നിര്‍മാണം.ലണ്ടനിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നാണ് കുപ്പി അലങ്കരിക്കുന്നതിനായുള്ള വജ്രം ശേഖരിച്ചിരിയ്ക്കുന്നത്.വികസിത രാജ്യങ്ങളിലെ ആഡംബര വിസ്കി വിപണി ലക്ഷ്യമിട്ടാണ് കമ്പനി സ്കോച്ച് വിസ്കി പുറത്തിറക്കിയത്.