ലോകത്തെ ഏറ്റവും കുറഞ്ഞ ബില്യണര്‍ ആരാണെന്ന് അറിയാമോ? 19 വയസ്സുള്ള ഇറ്റലിക്കാരനായ ക്ലെമെന്റെ ഡെല്‍ വെക്കിയോ ആണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണര്‍. 33,000 കോടി രൂപ ആസ്തിയുണ്ട് ഈ പത്തൊമ്പത്കാരന്. ക്ലെമെന്റെയുടെ മുത്തച്ഛന് ഒരു പച്ചക്കറി വില്പനക്കാരനായിരുന്നു എന്നതാണ് രസകരമായ കാര്യം.
ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച ബില്യണര്‍മാരുടെ പട്ടികയില്‍ ക്ലെമെന്റെ വലിയ മാധ്യമ ശ്രദ്ധയാണ് നേടിയത്.
ക്ലെമെന്റെ ഈ ചെറിയ പ്രായത്തില്‍ എങ്ങനെ പണക്കാരനായെന്ന് നോക്കാം. ഇറ്റാലിയന്‍ ബിസിനസ്സുകാരനും ബില്യണറുമായ ലിയോനാര്‍ഡോ ഡെല്‍ വെക്കിയോ ആണ് ക്ലെമെന്റെയുടെ അച്ഛന്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അദ്ദേഹത്തിന്റെ മരണശേഷം 25.5 ബില്യണ്‍ ഡോളര്‍ വരുന്ന അദ്ദേഹത്തിന്റെ സ്വത്ത് ഭാര്യക്കും 6 മക്കള്‍ക്കും ലഭിച്ചു.
ലക്സംബര്‍ഗ് ആസ്ഥാനമായ ഹോള്‍ഡിംഗ് കമ്പനിയായ ഡെല്‍ഫിനില്‍ പിതാവിനുണ്ടായിരുന്ന 12.5 % ഓഹരിയാണ് ക്ലെമെന്റെക്ക് ലഭിച്ചത്. ഇറ്റലിയില്‍ നിരവധി കണ്ണായ പ്രോപര്ട്ടികളും ക്ലെമെന്റെക്ക് ലഭിച്ചു. അങ്ങനെ 2022ല്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണറായി ക്ലെമെന്റെ. ഇതൊക്കെയാണെങ്കിലും പഠനത്തിലാണ് ഈ ചെറു ബില്യണറുടെ ശ്രദ്ധ.