ബിസിനസ് വര്‍ധിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ബ്രാന്‍ഡ് ഐഡന്റിറ്റി രേഖപ്പെടുത്തുക എന്നതാണ് പ്രധാനം ആണ്. സോഷ്യല്‍ മീഡിയയില്‍ ഐഡന്റിറ്റി വേണമെങ്കില്‍ നമ്മുടെ ബ്രാന്‍ഡിനെ പറ്റിയും സ്ഥാപനത്തെപ്പറ്റിയുമുള്ള പൂര്‍ണമായ വിവരങ്ങള്‍ വെളിപ്പെടുത്തണം.ശേഷം ഉപഭോക്താക്കളുമായി പങ്കുവയ്ക്കേണ്ട കാര്യങ്ങള്‍ പോസ്റ്റുകള്‍, പിക്ചറുകള്‍, വീഡിയോകള്‍, ഇന്ഫോഗ്രാഫിക്്സ് തുടങ്ങിയ രൂപത്തില്‍ പങ്കു വയ്ക്കാം.
ബ്രാന്‍ഡ് നെയിം, ബ്രാന്‍ഡ് ലോഗോ എന്നിവ കൃത്യമായി പങ്കുവയ്ക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക. സോഷ്യല്‍ മീഡിയയിലൂടെ മത്സരങ്ങള്‍ സംഘടിപ്പിക്കുക, സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ ഐഡന്റിറ്റി വര്‍ധിപ്പിക്കുന്നതിനും ബ്രാന്‍ഡിംഗ് നടത്തുന്നതിനും സഹായിക്കുന്നു. ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫ്രീ പ്രോഡക്റ്റ് ട്രയലുകള്‍, ഫീഡ്ബാക്ക് സര്‍വേ എന്നിവ വഴി ഉപഭോക്താക്കളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യുക.