വ്യത്യസ്തമായ ഒരു ആശയം എങ്ങനെയാണ് തന്റെ ജീവിതം ഉയര്‍ന്ന തലത്തില്‍ എത്തിച്ചതെന്ന കഥയാണ് മുംബൈ സ്വദേശിനിയായ ശ്രദ്ധ ബന്‍സാലിക്ക് പറയാനായുള്ളത്.
മായം ചേര്‍ക്കാത്ത രുചികരമായ ഭക്ഷണം ഹോട്ടലുകളില്‍ നിന്നും ലഭിക്കുക എന്നത് ഇക്കാലത്ത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം മുതല്പാചകം വരെ എല്ലായിടത്തും മായം കലരുന്നു.ഇത്തരം ഭക്ഷ്യവസ്തുക്കളിലൂടെ ശരീരത്തിലെത്തുന്ന മായം, മനുഷ്യനെ ഒരു രോഗിയാക്കും.ഈ ചിന്തയില്‍ നിന്നുമാണ് ശ്രദ്ധ ബന്‍സാലി മുംബൈ നഗരത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ കാന്‍ഡി ആന്‍ഡ് ഗ്രീന്‍ എന്ന റെസ്റ്റോറന്റിന് തുടക്കം കുറിക്കുന്നത്.

മുംബൈ ബീച്ച് കാന്‍ഡിയിലുള്ള ബേ ടവറിന്റെ നാലാം നിലയിലുള്ള ഈ റെസ്റ്റോര്ന്റില് പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും എല്ലാം തന്നെ ഹോട്ടല്‍ കോംപ്ലക്സിന്റെ അഞ്ചാമത്തെ നിലയില്‍ ടെറസ് ഫാമിംഗിലൂടെ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഹോട്ടലിലെ ആവശ്യത്തിന് വേണ്ടി മാത്രം ഉത്പാദിപ്പിക്കുന്നതായതിനാല് കൂടുതല്‍ വിളവ് ലഭിക്കുന്നതിനായി കീടനാശിനികളുടെ പ്രയോഗമില്ല. മാത്രമല്ല, ആവശ്യത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉല്പാദിപ്പിക്കപ്പെട്ടത്കൊണ്ട് പ്രയോജനവും ഇല്ല. കാരണം പാചകത്തിന് തൊട്ടു മുന്‍പായി മാത്രമാണ് പച്ചക്കറികള്‍ തോട്ടത്തില്‍ നിന്നും പറിക്കുന്നത്.
2015 ല്‍ റെസ്റ്റോറന്റിന്റെ നിര്‍മാണനടപടികള്‍ ആരംഭിച്ചു, കൃഷിയിടം ഒരുക്കി കൃഷി തുടങ്ങി. സ്വന്തം തോട്ടത്തിലെ പച്ചക്കറികള്‍ കൊണ്ട് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചത് 2017 ല്‍ ആണ്.
എല്ലാ പച്ചക്കറികളും എല്ലാ സീസണിലും ലഭിക്കില്ല എന്നതിനാല്‍ ശ്രദ്ധയുടെ കാന്‍ഡി ആന്‍ഡ് ഗ്രീന്‍ റെസ്റ്റോറന്റിന് കൃത്യമായ ഒരു മെനു ഇല്ല. സീസണും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും അനുസരിച്ച് മെനുവിലെ വിഭവങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഫോബ്സ് മാസികയുടെ 30 വയസ്സില്‍ താഴെ പ്രായമുള്ള 30 മികച്ച സംരംഭകരില്‍ സ്ഥ ബന്‍സാലിയും ഉള്‍പ്പെട്ടിരുന്നു.