ചക്ക എന്ന് കേള്‍ക്കുമ്പോള്‍ ചക്കപ്പുഴുക്കും ചക്കപ്പഴവും ചക്ക അടയും മാത്രം അല്ല ഇനി ഓര്‍മയില്‍ വരേണ്ടത്. ചക്കകൊണ്ട് പാസ്ത, ബര്‍ഗര്‍, ചോക്കലേറ്റ്, പായസം, ഗുലാബ് ജാം, കട്ലറ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ഫ്രൂട്ട് ആന്‍ഡ് റൂട്ട് എന്ന സംരംഭം.
സാധാരണ പാസ്തയും മറ്റും ഉണ്ടാക്കുന്നത് മൈദ ഉപയോഗിച്ചാണ്. എന്നാല്‍, മൈദ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു അതുകൊണ്ടുതന്നെ ഫ്രൂട്ട് ആന്‍ഡ് റൂട്ട് ഉടമ രാജശ്രീ മൈദയ്ക്ക് പകരം ചക്കപ്പൊടി ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ ശ്രമം വിജയം കണ്ടതോടെ സ്വയം തൊഴില്‍ സംരംഭകയായ രാജശ്രീ മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ തുടങ്ങി.സര്‍ക്കാരിന്റെ കൃഷി വിജ്ഞാന് കേന്ദ്രത്തിലെത്തിയാണ് ചക്കപ്പൊടിയും ചക്ക ഉത്പന്നങ്ങളും ഒക്കെ തയാറാക്കുന്ന വിധം രാജശ്രീ പഠിച്ചത്.
ചക്കപ്പൊടി ഉപയോഗിച്ച് ചപ്പാത്തി, പൂരി, ഇടിയപ്പം, പുട്ട്, മുറുക്ക്, മിക്ചര്‍, പക്കാവട ഇവയെല്ലാം രാജശ്രീ വിപണിയിലെത്തിക്കുന്നുണ്ട്. ചക്ക ശേഖരിച്ച് ചക്കപ്പൊടി ഉണ്ടാക്കാന്‍ പ്രത്യേക യൂണിറ്റും രാജശ്രീക്ക് ഉണ്ട്. തിരുവനന്തപുരത്ത് കൊച്ചുള്ളൂരില്‍ നിന്നുള്ള ഫ്രൂട്ട് ആന്‍ഡ് റൂട്ടിലെ ഉത്പന്നങ്ങള്‍ക്ക് വിദേശത്തും സ്വദേശത്തും ആവശ്യക്കാര്‍ ഏറെയാണ്