കുഞ്ഞുടുപ്പുകളുടെ നിര്‍മാണ വിതരണ രംഗത്തെ മുന്‍നിരക്കാരായ പോപ്പീസ് അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വിപണന രംഗം രാജ്യത്തിനകത്തും പുറത്തും ഒരേപോലെ വ്യാപിപ്പിക്കാനുള്ള ഉദ്ദേശത്തിലാണ്.
2003 ല്‍ കുഞ്ഞുടുപ്പുകളുടെ നിര്‍മാണത്തിലേക്ക് കടന്ന പോപ്പീസ് 2017 മുതല്‍ സ്വന്തം ബ്രാന്‍ഡ് വസ്ത്രങ്ങളിലേക്ക് തിരിയുകയായിരുന്നു. ശേഷം, കുട്ടികള്‍ക്കായുള്ള ഡയപ്പറുകള്‍, സോപ്പ്, ഷാംപൂ, ഡിറ്റര്‍ജെന്റ് തുടങ്ങി എല്ലാവിധ ഉല്പന്നങ്ങളും പോപ്പീസ് എന്ന ബ്രാന്‍ഡിലൂടെ വിപണിയില്‍ എത്തിച്ചു.
പോപ്പീസ് ഉല്പ്പങ്ങള്ക്കായി സ്വന്തം ഔട് ലെറ്റുകള്‍ തുടങ്ങിയ സ്ഥാപനനത്തിനു കീഴില്‍ കേരളത്തില്‍ നിലവില്‍ 64 ഔട് ലെറ്റുകള്‍ ആണുള്ളത്. മാര്‍ച്ച് മാസത്തോടെ കേരളം, തമിഴ്നാട് എം കര്‍ണാടക എന്നിവിടങ്ങളിലായി 100 ഔട് ലെറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്ന പോപ്പീസ് വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഔട് ലെറ്റുകളുടെ എണ്ണം അഖിലേന്ത്യാ തലത്തില്‍ 500 ആക്കിയുയര്ത്താനാണ് ലക്ഷ്യമിടുന്നത്.