സ്വര്‍ണ വ്യാപാരരംഗത്തെ കേമന്മാരായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 340 -ാംമത്തെ ഷോറൂം ഓസ്ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിഡ്നിയില്‍ ആരംഭിച്ച ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് ശ്രീ എം.പി അഹമ്മദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലി ഷോറൂം തുറന്നു നല്കി. ഇതോടെ ഓസ്ട്രേലിയയിലെ ആദ്യ ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാറി. ഇന്റര്‍നാഷണല്‍ ഓപ്പറേഷന് എംഡി ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് എംഡി ഒ.ആഷര്‍, മലബാര്‍ ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഷാജി കക്കോടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.