ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി സ്റ്റീല്‍, പെട്രോകെമിക്കല്‍സ്, ടെലികമ്മ്യൂണിക്കേഷന്‍സ്, റീറ്റെയ്ല്‍ അങ്ങനെ വിവിധങ്ങളായ ബിസിനസ്സുകള്‍ നോക്കിനടത്തുന്നുണ്ട്. റിലയന്‍സ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആസ്തി 90.7 ബില്യണ്‍ ഡോളറിന് മുകളിലാണ്.
ഇതിനെല്ലാം പുറമെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് എന്ന ടീമിന്റെ ഉടമയും മുകേഷ് അംബാനിയാണ്. രോഹിത ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് 5 ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍ബ്സ് കണക്കുകളനുസരിച്ച് ഫ്രാന്ചൈസിയുടെ ആസ്തി 10,000 കോടി രൂപക്ക് മുകളിലാണ്.
മുകേഷ് അംബാനിക്ക് ഇന്നത്തെ തലമുറയിലുളളവര്‍ക്ക് നല്ല ഒരു കായിക സംരംഭകന് എന്ന നിലയിലും സ്ഥാനമുണ്ട്. എന്നാല്‍ ആദ്യമായി ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ അച്ഛാനാണെന്ന് ഇന്നത്തെ തലമുറയില്‍ പലര്‍ക്കുമറിയില്ല.
അതെ, ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നത് മുകേഷ് അംബാനിയുടെ പിതാവായ ധീരുബായ് അംബാനിയാണ്. 1987 ലാണ് ഇന്ത്യയിലെ ആദ്യത്തെ ലോക കപ്പ് മത്സരം നടന്നത്. 1983ലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ച് ലോക ചാംപ്യന്‍ ആകുന്നത്. ലോകകപ്പിന് ഇന്ത്യന്‍ സബ് കോണ്ട്ടിനെന്റില് ആതിഥേയത്വം വഹിക്കാന്‍ പാക്കിസ്ഥാനും ശ്രീലങ്കയും ഇന്ത്യയും ഇംഗ്ലണ്ടിനെക്കാള്‍ 5 മടങ്ങ് തുക വാഗ്ദാനം ചെയ്തു.
ഇന്ത്യക്ക് 1987ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവകാശം ലഭിച്ചെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അതിന്റെ വിഹിതം നല്‍കാനുള്ള മതിയായ പണം ഉണ്ടായില്ല. സ്പോണ്‍സര്‍മാരെ സമീപിച്ചെങ്കിലും വേണ്ട തുക സമാഹരിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് ധീരുബായ് അംബാനി ടൂര്‍ണ്ണമെന്റ് സ്പോണ്സര് ചെയ്യാന്‍ മുന്നോട്ടു വരുന്നത്. ഇത് ഇന്ത്യയുടെ ലോക കപ്പ് ചരിത്രത്തില്‍ നാഴികക്കല്ലാവുകയും ചെയ്തു.
അങ്ങനെയാണ് ധീരുബായ് അംബാനി ലോക കപ്പ് ഇന്ത്യയിലേക്ക് കൊണ്ടു വന്നതിന്റെ കാരണക്കാരനാകുന്നത്. അതുകൊണ്ട് തന്നെയാണ്, 1987 ലെ ക്രിക്കറ്റ് ലോക കപ്പിനെക്കുറിച്ച് നവമാധ്യമങ്ങളില്‍ തിരയുമ്പോള്‍ റിലയന്‍സ് കപ്പിനെക്കുറിച്ചുള്ള ലേഖനങ്ങളും വരുന്നത്.