നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച മേഖല ഏതാണ് ? അത് ബിസിനസ് തന്നെയാണെന്ന് നിസംശയം പറയുന്നു, ഇന്ത്യന്‍ ക്രിക്കറ്റിലെ താരങ്ങള്‍. ഒരിക്കല്‍ ക്രീസില്‍ ബാറ്റു കൊണ്ടും ബോള്‍ കൊണ്ടും മാജിക്കുകള്‍ കാണിച്ച താരങ്ങളില്‍ പലരും ഇപ്പോള്‍ ബിസിനസിന്റെ പാതയിലാണ്. ഡിജിറ്റല്‍ ഗേമിങ് മുതല്‍ ഫിറ്റ്നസ് ബ്രാന്‍ഡുകള്‍ വരെ നീളുന്നു ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ നിക്ഷേപ കഥകള്‍.
1. സച്ചിന് ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഒന്നോ രണ്ടോ അല്ല, അനേകം ബിസിനസുകളിലാണ് സച്ചിന് നിക്ഷേപം നടത്തിയിരിക്കുന്നത്. എസ്ആര്‍ടി സ്പോര്‍ട്സ് മാനേജ്മെന്റ് , സ്പോര്‍ട്സ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഗെയിമിംഗ് ആര്‍ക്കേഡ് ആയ സ്മാഷ്, ടെണ്ടുല്‍ക്കേഴ്സ് റെസ്റ്റോറന്റ്, ട്രൂ ബ്ലൂ അപ്പാരല്‍സ്, ഐഒടി കമ്പനിയായ സ്മാര്ട്രോണ്, ജെറ്റ്സിന്തസിസ് എന്നിങ്ങനെ പോകുന്നു സച്ചിന്റെ ബിസിനസ് നിക്ഷേപങ്ങള്‍.
2. എംഎസ് ധോണി
കാപ്റ്റന്‍ കൂള്‍ ധോണിക്ക് താല്പര്യം കായിക മേഖലകളില്‍ നിക്ഷേപിക്കാനാണ്. സെവെന്‍ എന്ന സ്പോര്‍ട്സ് വെയര്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ് ആണ് ധോണിയുടെ പ്രധാന നിക്ഷേപ മേഖല. ഇത് കൂടാതെ ധോണി എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രൊഡക്ഷന്‍ ഹൗസും ഉണ്ട്. ഫിന്റ്റെക്ക് സ്റ്റാര്‍ട്ടപ്പായ കത്തബുക്ക്, ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഗരുഡ എയ്റോസ്പേസ്, എന്നിവയിലും ധോണിക്ക് നിക്ഷേപമുണ്ട്.
3. വിരാട് കോഹ്ലിയുടെ താല്പര്യം പൂര്‍ണമായും സ്പോര്ട്ട്സിലും ഫിറ്റ്നസിലും ആണെന്ന് പറയാം. പ്യൂമയുമായി സഹകരിച്ച് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡ് ആയ വണ്‍8 ,യൂണിവേഴ്സല്‍ സ്പോര്ട്സ്ബിസുമായി സഹ ഉടമസ്ഥതയിലുള്ള ഫാഷന്‍ ലേബല്‍ വ്രോഗ്ന്, ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും ശൃംഖലയായ ചിസല്‍ എന്നിവയിലെല്ലാം വിരാട് നിക്ഷേപം നടത്തിയിരിക്കുന്നു.
4. സൗരവ് ഗാംഗുലി എന്ന ദാദക്ക് സമൂഹ സേവനത്തിലാണ് കണ്ണ്. അതിന്റെ ഭാഗമായാണ് ചാരിറ്റി, യുവജന വികസനം എന്നിവ ലക്ഷ്യമാക്കി സൗരവ് ഗാംഗുലി ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ആയ ക്ളാസ് പ്ലസ്, ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് ജസ്റ്റ് മൈ റൂട്ട്സ്, എന്നിവയിലും ദാദ നിക്ഷേപം നടത്തിയിട്ടുണ്ട്.
5. യുവരാജ് സിംഗ് നിക്ഷേപിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആയ യൂവീകാന് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിലാണ്. ഇതിനു പുറമെ ഹെല്‍ത്ത് ടെക് സ്ഥാപനമായ ഹെല്ഷ്യന്സ്, എഡ്ടെക് സ്ഥാപനമായ എഡ്യൂകാര്ട്ട്, ലോജിസ്റ്റിക്സ് സ്ഥാപനമായ മൂവോ എന്നിവയുടെയും ഭാഗമാണ് യുവി.
6. സഹീര്‍ ഖാന് തന്റെ സംരംഭകത്വത്തിലെ ഭാഗ്യം പരീക്ഷിക്കുന്നത് ഫിറ്റ്നസ് പരിശീലന ബ്രാന്‍ഡായ പ്രോസ്പോര്‍ട്ട് ഫിറ്റ്നസൈലന്റ്. ഇത് കൂടാതെ ടോസ് എന്ന ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപനവും സഹീറിനുണ്ട്.
7. സുരേഷ് റെയ്ന ഭാര്യയോടൊപ്പം സഹസ്ഥാപകന്‍ എന്ന നിലയ്ക്ക് ഓര്‍ഗാനിക് ബേബി വെല്‍നസ് ബ്രാന്‍ഡ് ആയ ‘മേറ്റ്’ ല്‍ നിക്ഷേപം ഇറക്കിയിരുന്നു.
8. റോബിന് ഉത്തപ്പ ഹെല്‍ത്ത്കെയര്‍ സ്റ്റാര്‍ട്ടപ്പ് ആയ ഹെല്ത്ത്ക്വിക്കില് നിക്ഷേപം നടത്തിയിട്ടുണ്ട്. നമുക്ക് നോക്കാം, ക്രിക്കറ്റിലെ പോലെ സംരംഭകത്വത്തില്‍ ഇവരില്‍ ആരെല്ലാം താരങ്ങളാകും എന്ന്.