ഇ-കൊമേഴ്സ് വമ്പനായ ഫ്ളിപ്പ്കാര്‍ട്ട് 1 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കുന്നു. ഫണ്ടിലേക്ക് 600 മില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ട് എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്ന 400 മില്യണ്‍ ഡോളര്‍ മറ്റ് ആഭ്യന്തര പങ്കാളികളും പുറത്തുനിന്നുള്ള കുറച്ച് നിക്ഷേപകരും നിക്ഷേപിക്കുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ഫ്ളിപ്പ്കാര്‍ട്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സാങ്കേതിക കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കും. ഇത് ഐപിഒയ്ക്ക് മുമ്പുള്ള ഫണ്ട് ശേഖരണം അല്ലെന്നും അടുത്ത വര്‍ഷം മറ്റൊരു ധനസമാഹരണം പ്രതീക്ഷിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഫണ്ടിലേക്ക് 600 മില്യണ്‍ ഡോളര്‍ വാള്‍മാര്‍ട്ട് എത്തിച്ചിട്ടുണ്ട്. ശേഷിക്കുന്ന 400 മില്യണ്‍ ഡോളര്‍ മറ്റ് ആഭ്യന്തര പങ്കാളികളും പുറത്തുനിന്നുള്ള കുറച്ച് നിക്ഷേപകരും നിക്ഷേപിക്കും
ആദ്യകാല നിക്ഷേപകരായ ആക്സെല്‍, ടൈഗര്‍ ഗ്ലോബല്‍, ഫ്രാങ്ക്ലിന് ടെമ്പിള്ടണ് എന്നിവരെല്ലാം ഏതാനു മാസങ്ങള്ക്്ക മുന്‍പ് തങ്ങളുടെ ഫ്ളിപ്കാര്‍ട്ട് ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റിരുന്നു. 2018 ലാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളര്‍ മുടക്കിസ്വന്തമാക്കിയത്. അടുത്തിടെ നടത്തിയ ഓഹരി വാങ്ങലോടെ ഫ്ളിപ്പകാര്‍ട്ടില്‍ വാള്‍മാര്‍ട്ടിന് 80.5 ശതമാനം ഓഹരികളായി.
ഫ്ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ തന്റെ ഓഹരികള്‍ വാള്‍മാര്‍ട്ടിന് വിറ്റുകൊണ്ട് ഏകദേശം 1-1.5 ബില്യണ്‍ ഡോളറാണ് സമ്പാദിച്ചത്.