ഇന്ത്യയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ടെക്സ്റ്റൈല്‍ വസ്ത്ര വിപണന കേന്ദ്രം തൃശൂരില്‍ ആരംഭിക്കാന്‍ കല്യാണ്‍ സില്‍ക്സ്. ഏഴ് നിലകളിലായി ഒരു ലക്ഷത്തിലധികം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കല്യാണ്‍ ഹോള്‍സെയില്‍ ഡിവിഷനാണ് മാര്‍ച്ച് രണ്ട്, തിങ്കളാഴ്ച തൃശൂരിലെ കുരിയച്ചിറ ഗോസായിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വന്തം മാനുഫാക്ചറിംഗ് യൂണിറ്റ് ഉള്‍പ്പെടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോള്‍സെയില്‍ ഷോപ്പിംഗ് അനുഭവമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 100 മുതല്‍ 10,000 രൂപ വരെ വിലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വസ്ത്രശേഖരം ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
സ്വന്തം തട്ടകമായ തൃശൂരില്‍ എക്കാലവും പുതിയ വിസ്മയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ബ്രാന്‍ഡാണ് കല്യാണ്‍. 1998 ഏപ്രിലിലാണ് തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് കേരളത്തിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ വസ്ത്ര വിപണന കേന്ദ്രം കല്യാണ്‍ ആരംഭിച്ചത്. 28 വര്‍ഷം കൊണ്ട് ആര്‍ജിച്ച വിശ്വാസ്യതയുടെ കരുത്തിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹോള്‍സെയില്‍ ടെക്സ്റ്റൈല്‍ വസ്ത്ര വ്യാപാര സമുച്ചയം കല്യാണ്‍ തൃശൂരേക്ക് എത്തിക്കുന്നത്.
ഉദ്ഘാടനം മാര്‍ച്ച് 2ന്
മാര്‍ച്ച് രണ്ട്, തിങ്കളാഴ്ച രാവിലെ 10.30 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വസ്ത്ര വ്യാപാര സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന് അധ്യക്ഷനായിരിക്കും. തൃശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് ഭദ്രദീപം കൊളുത്തും. തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന് ചടങ്ങിന് സ്വാഗതം പറയും. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ആദ്യ വില്‍പ്പന നടത്തും. തൃശൂര്‍ കോര്പ്പറേന് ഡെപ്യൂട്ടി മേയര്‍ എ പ്രസാദ്, കൗണ്‍സിലര്‍മാരായ ടി ആര് ഹിരണ്‍, ജേക്കബ് പുലിക്കോട്ടില്‍, രഘുനാഥ് സി മേനോന് എന്നിവരും സന്നിഹിതരായിരിക്കും.




