യെസ് ബാങ്ക് അടക്കം ആറ് ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് അനുമതി. യെസ് ബാങ്കിന് പുറമെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബന്ധന് ബാങ്ക് എന്നിവയില്‍ 9.50 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാനാണ് എച്ച്ഡിഎഫ്സിക്ക് അനുമതി ലഭിച്ചത്.
എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി), എച്ച്ഡിഎഫ്സി എര്‍ഗോ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള അനുമതിയെന്ന് ബാങ്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. ഒരു വര്‍ഷത്തേക്കാണ് ഈ അനുമതിയുടെ സാധുത. ഈ കാലയളവിനുള്ളില്‍ ഓഹരി ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അംഗീകാരം റദ്ദാക്കപ്പെടും.
യെസ് ബാങ്കിന് പുറമെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ബന്ധന് ബാങ്ക് എന്നിവയില്‍ 9.50 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാം
യെസ് ബാങ്കില്‍ എച്ച്ഡിഎഫ്സി ബാങ്ക് കൂടി ഉള്‍പ്പെട്ട ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തിന് നിലവില്‍ 37.23 ശതമാനം ഓഹരികളുണ്ട്. എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തില്‍ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയും അംഗമാണ്. എച്ച്ഡിഎഫ്സി എഎംസിക്ക് ഐസിഐസിഐ ബാങ്കില്‍ 3.43 ശതമാനവും ആക്സിസ് ബാങ്കില്‍ 2.57 ശതമാനവും ഓഹരിയുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന്റെ 9.99 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യക്ക് (എല്‍ഐസി) ജനുവരി 25 ന് ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍, അഥവാ 2025 ജനുവരി 24 നകം ബാങ്കിലെ ഓഹരികള്‍ സ്വന്തമാക്കാന്‍ എല്‍ഐസിക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.