സാധാരണ ഗതിയില്‍ മൂന്നുമാസത്തെ മുതലും പലിശയും മുടങ്ങുന്ന വായ്പകളെയാണ് നിഷ്ക്രിയ ആസ്തികള്‍ എന്ന് പറയുന്നത്. ഒരു മാസത്തെ ഗഡു മുടങ്ങുമ്പോള്‍ തന്നെ ബാങ്കുകള്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. എസ് എം എ എന്ന പേരില്‍ പ്രത്യേക പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ ആയാണ് ഈ അക്കൗണ്ടുകളെ തരംതിരിക്കുക.
വായ്പ്പാ തിരിച്ചടവുകള്‍ മുടങ്ങി ഈ ഗണത്തില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നു തട്ടുകളിലുള്ള എസ് എം എ വിഭാഗങ്ങളില്‍ പെടുത്തിയ ശേഷമായിരിക്കും വായ്പയെ എന്‍ പി എ ആയി തരംതിരിക്കുക. സംശയകരമായ ആസ്തികള്‍ നിങ്ങളുടെ വായ്പ എസ് എം എ വിഭാഗത്തില്‍ പെട്ടാല്‍ തന്നെ വായ്പാസ്ക്കോര്‍ കുറയും. ഇത് ഭാവിയില്‍ വായ്പകള്‍ നേടുന്നതില്‍ നിന്നും ഒരു വ്യക്തിയെ പിന്നോട്ടടിക്കും.
ഇത്തരത്തിലുള്ള അവസ്ഥ എത്തും മുന്‍പ് മറ്റു രീതികള്‍ കൈക്കൊണ്ട് ഗഡുക്കള്‍ അടച്ചു തീര്‍ക്കുകയാണ് ഉത്തമം. എന്‍ പി എ ആയ ആസ്തികളെ ഒന്നര വര്‍ഷം കഴിഞ്ഞാല്‍ സംശയകരമായ ആസ്തികള്‍ എന്ന വിഭാഗത്തിലേക്കും മാറ്റും.