അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി യുദ്ധം ലോകത്താകമാനം ആശങ്കയും ആശയക്കുഴപ്പവും അഴിച്ചുവിട്ടിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ വിരട്ടല്‍ ലോക വിപണിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വരുംനാളുകളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനിടെ സ്വര്‍ണ്ണത്തിനും ട്രംപ് അധിക നികുതി ചുമത്തുമോ എന്ന ആശയക്കുഴപ്പവും ഉടലെടുത്തിരുന്നു. യുഎസ് കസ്റ്റംസ് അധികൃതര്‍ പരസ്യപ്പെടുത്തിയ ഒരു കത്താണ് ഈ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. 1 കിലോഗ്രാമും 100 ഔണ്‍സും (അതായത് 2.8 കിലോ) വരുന്ന സ്വര്‍ണ്ണക്കട്ടികള്‍ നികുതിക്ക് വിധേയമാണ് എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെ സ്വര്‍ണ്ണത്തിനും അധികനികുതി വന്നേക്കുമെന്ന സംശയം ഉടലെടുത്തു.
എന്നാല്‍ സ്വര്‍ണ്ണത്തിന് നികുതിയേര്പ്പെടുത്തുകയില്ലെന്ന ഒറ്റവാചകത്തില്‍ കൂടുതല്‍ വിശദീകരിക്കാതെ ഇക്കാര്യത്തിലൊരു സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് ട്രംപ്. തിങ്കളാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇക്കാര്യത്തില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമാകുകയാണ്.
ജൂലൈ 31നാണ് യുഎസ് കസ്റ്റംസ് വിഭാഗം കത്ത് പരസ്യപ്പെടുത്തിയത്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ യുഎസ് ഫ്യൂച്ചേഴ്സ് വിപണിയില്‍ സ്വര്‍ണ്ണവില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




