യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത് ? പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലേക്ക്. എന്നാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് ഏതൊരു യാത്രികനെയും പിടിച്ചു നിർത്തുന്നത്. എന്നാൽ പെട്ടന്ന് തീരുമാനിച്ച യാത്രകൾക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന അൻപതിലേറെ രാജ്യങ്ങളുണ്ട്.
ചില രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ ആണ്. മറ്റ് ചില രാജ്യങ്ങളിൽ ഡിജിറ്റൽ വിസ കാർഡ് ആണ്. ഏത് തന്നെയാണെങ്കിലും അത് യാത്രയെ കാര്യമായി ബാധിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ഫിജി, ഇന്തൊനേഷ്യ, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ്, ഖത്തര്‍, സെനഗല്‍, സീഷെൽസ്, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തായ്ലാന്ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലടക്കം ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം സാധ്യമാണ്.
മ്യാൻമർ, നമീബിയ, നേപ്പാൾ, നിയു, പലാവു ദ്വീപുകൾ, ഖത്തർ, റുവാണ്ട, സമോവ, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്, ടാൻസാനിയ, തായ്ലൻഡ്, ടിമോർ-ലെസ്റ്റെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, വാനുവാട്ടു, സിംബാബ്വെ.അങ്കോള, ബാര്‍ബഡോസ്, ഭൂട്ടാൻ, ബൊളിവീയ, ജോർദാൻ, കസാക്കിസ്ഥാൻ, കെനിയ, കിരിബതി, ലാവോസ്, മക്കാവോ , മഡഗാസ്കർ, മലേഷ്യ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, മൈക്രോനേഷ്യ, മംഗോളിയ, മോണ്ട്സെറാത്ത്, മൊസാംബിക്ക്, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ബുരുന്‍ഡി, കംബോഡിയ, കേപ് വെര്‍ഡി ഐലന്‍ഡ്സ്, കോമ്രോ ഐലന്‍ഡ്സ്, കുക്ക് ഐലന്‍ഡ്സ്, ജിബൂട്ടി, ഡൊമിനിക്ക, എത്യോപ്യ, ഫിജി, ഗ്രെനഡ, ഗിനി-ബിസൗ, ഹെയ്തി, ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, തുടങ്ങിയ രാജ്യങ്ങളിലും നിശ്ചിത ദിവസത്തേക്ക് ടൂറിസ്റ്റ് ആയി പോകാൻ വിസ ആവശ്യമില്ല.