അന്തരീക്ഷ മലിനീകരണം ജനങ്ങളെ വലിയ രീതിയില്‍ ബാധിക്കുന്ന പ്രശ്നം തന്നെയാണ്. അതിലൂടെ ആളുകള്‍ക്ക് ശ്വാസകോശ സംബന്ധമായ നിരവധി രോഗങ്ങളാണ് വരുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങള്‍ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. അവ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയുമോ?
മഞ്ഞളാണ് ഈ നിരയിലെ ഒന്നാമത്തെ ഭക്ഷണം. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള ആന്റ് ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന വിഷാംശത്തില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ശര്‍ക്കരയാണ് അടുത്ത ഭക്ഷണം. ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ അത് സഹായകമാകുന്നു. അതിന്റെ ഫലമായി രക്തത്തിന്റെ ഓക്സിജന്‍ വഹിക്കാനുള്ള ശേഷിയും വര്‍ധിക്കുന്നു. ഇത് ശ്വസനപ്രശ്നങ്ങള്‍ക്കും സഹായകമാകുന്നു.
അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷ്യഫലം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് ഇഞ്ചി. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചെറോള്‍ വീക്കം തടയാന്‍ സഹായിക്കുകയും മലിനീകരണം കാരണമുണ്ടാകുന്ന ചുമയെ നിയന്ത്രിക്കാന്‍ സഹായികുകയും ചെയ്യുന്നു.
ചീരയാണ് അടുത്ത ഭക്ഷണം. പോഷകത്തിന്റെ കലവറയാണ് ഈ ഭക്ഷണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചീരയിലടങ്ങിയ ബീറ്റാ കരോട്ടിന്‍, ക്ലോറോഫില്‍, ലൂട്ടീന് എന്നിവ രോഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു.
നെല്ലിക്കയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന ദോഷങ്ങളെ ചെറുത്തു നിര്‍ത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ആന്റി ഓക്സിഡന്റായ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍.