വണ്‍പ്ലസിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ മോഡലുകളായ വണ്‍പ്ലസ് 12, വണ്‍പ്ലസ് 12 ആര് സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഐഫോണ്‍ 15, ഗാലക്സി എസ് 24 എന്നിവയോട് മത്സരിക്കാനാണ് ഇവ എത്തിയിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ പരമാവധി 16 ജിബി റാമുമായാണ് വണ്‍പ്ലസ് 12 അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ ക്യാമറയും, ഡിസ്പ്ലേയും ആണ് ഫോണുകളുടെ പ്രത്യേകത.
6.82 ഇഞ്ച് 3168 x 1440 പിക്സല്‍ റസലൂഷനുള്ള ഡിസ്പ്ലേയാണ് വണ്‍പ്ലസ് 12 ന്. എല്‍ടിപിഒ പിന്തുണയുള്ള 120 ഹെര്‍ട്സ് പ്രോ എക്സ്ഡിആര്‍ ഡിസ്പ്ലേയാണിത്. പരമാവധി 4500 നിറ്റ്സ് ബ്രൈറ്റ്നെസുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണം നല്കിയിരിക്കുന്നു. വണ്‍പ്ലസ് 12ല്‍ സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 ചിപ്പ് സെറ്റ് ആണുള്ളത്. 12 ജിബി, 16 ജിബി റാം വേരിയന്റുകളും 256, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമുണ്ട്.
5,400 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിങ് പിന്തുണയും 50 വാട്ട് എയര്‍വൂക് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുമുണ്ട്.
50 എംപി പ്രൈമറി ക്യാമറ, 48 എംപി വൈഡ് ക്യാമറ, 3എക്സ് സൂം ഉള്ള 64 എംപി ടെലിഫോട്ടോ ക്യാമറ, 48 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് റിയര്‍ കാമറയുമുണ്ട്. വണ്‍പ്ലസ് 12ന് രണ്ട് വേരിയന്റുകളുണ്ട്. 12GB+256GB സ്റ്റോറേജ് വേരിയന്റിന് 64,999 രൂപയാണ് വില. 16GB+512GB സ്റ്റോറേജ് വേരിയന്റിന് 69,999 രൂപയാണ് വില.
6.78 ഇഞ്ച് ഡിസ്പ്ലേയുള്ള വണ്‍പ്ലസ് 12 ആറില്‍ ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒസ് ആണുള്ളത്. സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 2 ചിപ്പില്‍ 8ജിബി റാം ഉണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള ഡിസ്പ്ലേയാണിതിന്. കറുപ്പ്, ഐവറി ഗ്രേ, കൂള്‍ ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.