ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് അനുഭവം മെച്ചപ്പെടുത്താന്‍ പുതിയ ബൂസ്റ്റര്‍ പായ്ക്കുകള്‍ അവതരിപ്പിച്ചു ജിയോ. ഈ പുതിയ ഡാറ്റ ബൂസ്റ്റര്‍ പായ്ക്കുകള്‍ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ 1 ടിബി ഉപയോഗത്തിന് ശേഷം കൂട്ടിച്ചേര്‍ക്കും.
നിലവിലുള്ള 401 രൂപയുടെ ഡാറ്റ ബൂസ്റ്റര്‍ പാക്കിനു പുറമെയാണ് 101, 251 രൂപ നിരക്കില്‍ പുതിയ പാക്കുകള്‍ അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള പ്ലാനിന്റെ അതേ വേഗതയില്‍ പ്രവര്‍ത്തിക്കുകയും ബില്‍ സൈക്കിള്‍ വരെ വാലിഡിറ്റി നല്‍കുകയും ചെയ്യുന്ന ഈ ഡാറ്റ ആഡ്-ഓണുകള്‍ മാസം മുഴുവന്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
പ്ലസ് വേരിയന്റ് ഉള്‍പ്പെടെ എല്ലാ എയര്‍ ഫൈബര്‍ ഉപഭോക്താക്കള്‍ക്കും ബൂസ്റ്റര്‍ പ്ലാനുകള്‍ ലഭ്യമാണ്. 101 രൂപ പായ്ക്ക് 100 ജിബി ഡാറ്റയും 251 രൂപ പായ്ക്ക് 500 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കുന്നതില്‍ സങ്കീര്ണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഹോം ബ്രോഡ്ബാന്‍ഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടന്നു. ജിയോ എയര്‍ ഫൈബറിലൂടെ ഉപഭോക്താക്കള്‍ക്ക് 550+ മുന്‍നിര ഡിജിറ്റല്‍ ടിവി ചാനലുകള്‍, ക്യാച്ച്-അപ്പ് ടിവി, 16ലധികം ഒറ്റിറ്റി ആപ്പുകള്‍, ഇന്‍ഡോര്‍ വൈഫൈ, സ്മാര്‍ട്ട് ഹോം തുടങ്ങിയ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകും. റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ സേവനങ്ങള്‍ കേരളത്തിലുടനീളം ലഭ്യമാണ്.