സമയനുസൃതമായ മാർക്കറ്റിങ് – പരസ്യ കാമ്പയിനുകളിലൂടെയാണ് ഓരോ സ്ഥാപനങ്ങളും വളരുന്നതും ഉൽപ്പന്ന വിപണനം സാധ്യമാക്കുന്നതും. ഇത്തരത്തിൽ അറബ് രാഷ്ടമായ യുഎഇയിൽ വലിയ രീതിയിലുള്ള ചലനം സൃഷ്ടിച്ച കെഎഫ്സിയുടെ ഒരു ബ്രില്ല്യന്റ് മാർക്കറ്റിംഗ് ക്യാമ്പയിൻ ആയിരുന്നു വാതിലില്ലാ കെഎഫ്സി ഷോപ്പുകൾ.
കെഎഫ്സി ഔട്ട്ലെറ്റുകളുടെ വാതിലുകൾ അധികൃതർ ഒഴിവാകുകയായിരുന്നു. യുഎഇയിലെ ഔട്ട്ലെറ്റുകളിൽ നിന്നും വാതിൽ അഴിച്ച് റോഡിൽ കൊണ്ടിടുന്നത് ഒരുകാലത്ത് പതിവ് കാഴ്ചയായിരുന്നു.എന്താണ് ഇതിനുകാരണം ? ഒരു ബ്രില്ല്യന്റ് മാർക്കറ്റിംഗ് ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇത്.24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകളായിരുന്നു യുഎഇയിലെ കെഎഫ്സികൾ.
ഔട്ട്ലെറ്റുകൾ 24 മണിക്കൂറും ഓപ്പൺ ആണെന്ന് അറിയിക്കാൻ അവർക്ക് വാതിലിൽ ഒരു സ്റ്റിക്കർ ഒട്ടിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവരത് ചെയ്തില്ല. അല്പം ഓവർ ആയാലേ നാലാള് ശ്രദ്ധിക്കൂ എന്ന് പറയുന്ന പോലെ യുഎഇയിലെ ഔട്ട്ലെറ്റുകളിൽ വാതിൽ അഴിച്ച് റോഡിൽ കൊണ്ട് പോയി ഇട്ടു.ഗരത്തിൽ പലയിടത്തായിട്ട് ഈ വാതിലുകൾ സ്ഥാപിക്കുകയായിരുന്നു.
‘ 24 മണിക്കൂറും ഉപഭോക്താക്കൾക്കായി തുറന്നിരിക്കുന്ന ഞങ്ങൾക്കെന്തിനു വാതിൽ എന്നതായിരുന്നു അവർ ഉപഭോക്താക്കളോട് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിച്ചത്.ഈ രീതി ഉപഭോക്താക്കൾക്ക് ഇഷ്ടമായി. റോഡിൽ കാണപ്പെട്ട കെഎഫ്സി സ്റ്റിക്കർ പതിപ്പിച്ച വാതിലുകളിലൂടെ ബ്രാൻഡ് ശ്രദ്ധിക്കപ്പെട്ടു.
കഥ അവിടെയൊന്നും തീർന്നില്ല, കെഎഫ്സി കൂടുതൽ മുന്നോട്ട് ചിന്തിച്ചു. ഓരോ വാതിലിലും ഓരോ ക്യുആർ കോഡ് പതിപ്പിച്ചു.
അത് സ്കാൻ ചെയ്താൽ നേരെ തൊട്ടടുത്തുള്ള കെഎഫ്സിയിലേക്ക് വഴി കാണിക്കും. അവിടെയെത്തിയത് ചിലപ്പോൾ ഫ്രീ ആയിട്ട് ചിക്കൻ ലഭിക്കും.അവിടെ എത്തിയ സ്ഥിതിക്ക് സൗജ്യമായി കിട്ടിയ ചിക്കനിൽ മാത്രം ഒതുങ്ങാതെ ഓരോ ഉപഭോക്താക്കളും കൂടുതൽ കെഎഫ്സി വിഭവങ്ങൾ ഓർഡർ ചെയ്യും. അങ്ങനെ ബിസിനസ് വർധിക്കും. ഇതായിരുന്നു കെഎഫ്സിയുടെ സ്ട്രാറ്റജി.
ഈ സ്ട്രാറ്റജി അതി ഗംഭീരമായി വിജയിച്ചു. കോടികൾ മുടക്കി പരസ്യം ചെയ്യാതെ ഈ ഒരു ഐഡിയ കൊണ്ട് കെഎഫ്സിയുടെ കാമ്പയിൻ ലോകം മൊത്തം വൈറലായി. സെയിൽസും യുഎഇയിലെ ഔട്ട്ലെറ്റുകളുടെ എണ്ണവും വർധിക്കുകയും ചെയ്തു.