അര്‍ബന്‍ കമ്പനിയുടെ ഐപിഒയ്ക്ക് മികച്ച പ്രതികരണം. സെപ്റ്റംബര്‍ 10 ബുധനാഴ്ച ആദ്യ ദിവസത്തെ ബിഡ്ഡിംഗ് റൗണ്ടിന്റെ അവസാനം 3.13 ഇരട്ടിയാണ് ഐപിഒ സബ്സ്െ്രെകബ് ചെയ്യപ്പെട്ടത്. പബ്ലിക് ഇഷ്യു ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് പൂര്‍ണ്ണമായും സബ്സ്െ്രെകബ് ചെയ്യപ്പെട്ടു.
ആപ്പ് അധിഷ്ഠിത ബ്യൂട്ടി ആന്‍ഡ് ഹോം സര്‍വീസ് പ്ലാറ്റ്ഫോമായ അര്‍ബന്‍ കമ്പനിയുടെ ഐപിഒയ്ക്ക് ആദ്യദിനം 33,37,87,825 ഓഹരികളുടെ ബിഡ് ലഭിച്ചു. കമ്പനി ഓഫര്‍ ചെയ്യുന്ന 10,67,73,244 ഷെയറുകളെ അപേക്ഷിച്ച് 3.13 മടങ്ങ് സബ്സ്ക്രിപ്ഷനാണിത്.
റീട്ടെയില്‍ വ്യക്തിഗത നിക്ഷേപകര്‍ (ആര്‍ഐഐ) 7 മടങ്ങ് സബ്സ്െ്രെകബ് ചെയ്തു. 1,93,62,244 ഓഹരികളാണ് റീട്ടെയ്ലര്മാര്ക്കായി നീക്കി വെച്ചിരിക്കുന്നത്. 13,54,99,310 ഓഹരികള്‍ക്ക് റീട്ടെയ്വര്മാര് ബിഡ് നല്കി.
സ്ഥാപനേതര നിക്ഷേപകരുടെ വിഭാഗത്തില്‍ 4.16 ഇരട്ടി ബിഡ്ഡുകള്‍ ലഭിച്ചു. 2,90,43,367 ഓഹരികളാണ് ഈ വിഭാഗത്തിലുള്ളത്. 12,08,40,970 സബ്സ്ക്രിപ്ഷനുകള്‍ ലഭിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സ് (ക്യുഐബി) 1.31 മടങ്ങ് സബ്സ്ക്രൈബ് ചെയ്തു. 5,80,86,735 ഓഹരികളാണ് ക്യുഐബികള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്. 7,58,21,660 ഓഹരികള്‍ക്കായി ക്യുഐബികള്‍ ബിഡ് ചെയ്തു.
സെപ്റ്റംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ ആവേശകരമായ സ്വീകരണമാണ് രതന് ടാറ്റയുടെ നിക്ഷേപമുള്ള ഈ ബ്രാന്‍ഡിന് വിപണി നല്‍കിയിരിക്കുന്നത്. ആങ്കര്‍ ഇന്‍വെസ്റ്റര്‍മാരില്‍ നിന്ന് 854 കോടി രൂപയാണ് കമ്പനി സമാഹരിച്ചിരിക്കുന്നത്. 14790 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. 98-103 റേഞ്ചിലാണ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 190 കോടി രൂപ പുതിയ സാങ്കേതിക വിദ്യകളില്‍ നിക്ഷേപിക്കാനും ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് അര്‍ബന്‍ കമ്പനി ചെലവാക്കുക.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




