ലിസ്റ്റിംഗിനു ശേഷം നിക്ഷേപകരെ കണ്ണീര് കുടിപ്പിച്ച ഓഹരികളിലൊന്നാണ് ഒല ഇലക്ട്രിക്. ഒരിടവേളക്ക് ശേഷം നല്ല കാലം വരുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ ഓഹരിയില്‍ കാണുന്നുണ്ട്. ഒല ഇലക്ട്രിക് ഓഹരികള്‍ ചൊവ്വാഴ്ച 9% മുന്നേറി 44.83 രൂപയിലെത്തി. ഏതായാലും ഇത് കുതിപ്പിന്റെ തുടക്കമാണോ അതോ വീണ്ടും നിക്ഷേപകരെ പെടുത്താനുള്ള തന്ത്രമാണോ എന്ന് കാത്തിരുന്നു തന്നെ കാണണം.
ഒല ഇലക്ട്രിക് മൊബിലിറ്റി
ഒല ഇലക്ട്രിക്കിന്റെ ഐപിഒ 2024 ഓഗസ്റ്റിലാണ് എത്തിയത്. മികച്ച അനുകൂല വികാരമാണ് ഓഹരിക്കുണ്ടായിരുന്നത്. 72-76 പ്രൈസ് ബാന്ഡിലായുരുന്നു ഐപിഒ. ഐപിഒ വാങ്ങിയവര്‍ക്ക് 20% നേട്ടം നല്കി 91.2 രൂപയിലാണ് 2024 ഓഗസ്റ്റ് 9ന് ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തത്. അടുത്ത 10 ദിവസം സ്വപ്നതുല്യമായ കുതിപ്പാണ് ഓഹരിയിലുണ്ടായത്. ഓഗസ്റ്റ് 20 ആയപ്പോഴേക്കും ഓഹരി വില 157 രൂപ കടന്നു.
ഒല അടുത്ത മള്‍ട്ടിബാഗറാകും എന്നുറപ്പിച്ച് ആയിരക്കണക്കിന് നിക്ഷേപകരാണ് ഈ ഘട്ടത്തില്‍ പണം മുടക്കിയത്. എന്നാല്‍ 157.40 എന്ന വില ഓള്‍ടൈം ഹൈയാക്കി തുടര്‍ച്ചയായി ഓഹരിവില താഴേക്കിറങ്ങി. 2025 ജൂലൈ 11 ന് 39.60 എന്ന നെല്ലിപ്പലകയും ഓഹരി വില കണ്ടു. ഉയര്‍ന്ന വിലയില്‍ ഒല ഓഹരികള്‍ വാങ്ങിച്ചവരൊക്കെ കുടുങ്ങി.
മോശം കാലം
ഓഹരിയെക്കുറിച്ച് മോശം വാര്‍ത്തകള്‍ മാത്രമാണ് ഇക്കാലത്ത് പുറത്തുവന്നത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനി 870 കോടി രൂപയുടെ നഷ്ടത്തിലായി. ഇതിനിടെ കമ്പനിയുടെ 3.23% ഓഹരികള്‍ 731 കോടി രൂപയ്ക്ക് ബ്ലോക്ക് ഡീലില്‍ കൈമാറി. ആരാണ് ഈ ഓഹരികള്‍ വാങ്ങിയതെന്നത് മറച്ചുവെക്കപ്പെട്ടു. ടിവിഎസും ബജാജും മറ്റും കളം പിടിച്ചതോടെ ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ വിപണി വിഹിതം 40 ല്‍ നിന്ന് 20% ലേക്ക് കുറഞ്ഞു. 2025 ല്‍ കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍ ഒരു തന്ത്രപരമായ പുനക്രമീകരണം പ്രഖ്യാപിച്ചു. കമ്പനി ഉടനൊന്നും ലാഭത്തിലെത്തില്ല എന്ന കണക്കുകൂട്ടലില്‍ കുറെ നിക്ഷേപകര്‍ കൂടി ഓഹരികള്‍ വിറ്റൊഴിഞ്ഞു.
കുതിപ്പിന് കാരണം
അടുത്തിടെ പുറത്തിറക്കിയ ഫെറൈറ്റ് മോട്ടോറുകളാണ് ഒലയുടെ തലപ്പൊക്കം ഉയര്‍ത്തിയിരിക്കുന്നത്. ഇവികളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും സ്വാശ്രയത്വം നേടാനും ഈ മോട്ടോര്‍ ഒലയെ സഹായിക്കും. നിലവില്‍ റെയര്‍ എര്‍ത്ത് മെറ്റല്‍സാണ് ലോകമെങ്ങുമുള്ള ഇവി മോട്ടോറുകളില്‍ ഉപയോഗിക്കുന്നത്. റെയര്‍ എര്‍ത്ത് മെറ്റലുകളാവട്ടെ ചൈനയുടെ കുത്തകയിലും. അയണ്‍ ഓക്സൈഡില്‍ അധിഷ്ഠിതമായ ഫെറൈറ്റ് മാഗ്നറ്റുകള്‍ ഒലയുടെ തലവര തന്നെ മാറ്റിയേക്കുമെന്ന് പറയുന്നത് അതിനാലാണ്. ഇന്ത്യയില്‍ തന്നെ പൂര്‍ണമായും തദ്ദേശീയമായ സാങ്കേതിക വിദ്യയും വിഭവങ്ങളും ഉപയോഗിച്ച് നിര്മിക്കാവുന്ന
ശക്തമായ ലോഞ്ചുകള്‍
ഇതിനൊപ്പം ശക്തമായ ലോഞ്ചുകളും ഒല നടത്തി. 4680 ഭാരത് സെല്‍ ഉള്‍ച്ചേര്‍ത്ത ട1 Pro+, ട1 Pro സ്പോര്‍ട് 5.2kWh, റോഡ്സ്റ്റര്‍ X+ 9.1kWh എന്നിവ കമ്പനി പുറത്തിറക്കി. സ്വപ്നപദ്ധതിയായ മൂണ്‍ഷോട്ട് പ്രോജക്റ്റിലൂടെ നിര്‍മിക്കുന്ന ഡയമണ്ട്ഹെഡ് സ്കൂട്ടറിന്റെ പ്രവര്‍ത്തനക്ഷമമായ പ്രോട്ടോടൈപ്പും കമ്പനി അവതരിപ്പിച്ചു. എഐ അധിഷ്ഠിതമായ MoveOS 6 ഉം കമ്പനി പുറത്തിറക്കി. ഇരുചക്ര, മുച്ചക്ര, നാല് ചക്ര വാഹനങ്ങള്‍ക്ക് ശക്തി പകരുന്ന Gen 4 പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ള വിശദാംശങ്ങളും കമ്പനി അവതരിപ്പിച്ചു.
ഓഹരിവില
താഴെ തട്ടില്‍ 39-41 ലെവലില്‍ മികച്ച ബേസ് ഉണ്ടാക്കിയ ശേഷം മുകളിലേക്ക് ഉയരുകയാണ് ഓഹരിയെന്ന് വിദഗ്ധര്‍ പറയുന്നു. 44-45 ന് മുകളിലുള്ള ഒരു നീക്കം ഓഹരിയെ 48-50 ലെവലിലേക്ക് എത്തിക്കുമെന്ന് എയ്ഞ്ചല്‍ വണ്ണിലെ ടെക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് വിഭാഗത്തില്‍ സീനിയര്‍ അനലിസ്റ്റായ ഓഷോ കിഷന് പറയുന്നു. ചാര്‍ട്ട് ശക്തമാണെന്നും 47 ലേക്ക് ഒല മുന്നേറുമെന്നും റെലിഗേര്‍ ബ്രോക്കിംഗിലെ റീട്ടെയ്ല്‍ റിസര്‍ച്ച് വിഭാഗം വൈസ് പ്രസിഡന്റായ രവി സിംഗ് പറയുന്നു. 41 ല്‍ സ്റ്റോപ് ലോസ് വെക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നു.
(This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrenc-ies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




