ആറ് ദിവസത്തിനു ശേഷം പച്ച തൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. പൊതുമേഖലാ ബാങ്കുകളുടെ കുതിപ്പിന്റെ പിന്‍ബലത്തില്‍ സെന്‍സെക്സും നിഫ്റ്റിയും തിങ്കളാഴ്ച മുന്നേറി. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 746.29 പോയിന്റ് ഉയര്‍ന്ന് 80,604.08ലും എന്‍എസ്ഇ നിഫ്റ്റി 221.75 പോയിന്റ് ഉയര്‍ന്ന് 24,585.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.9% ശരാശരി കുതിപ്പാണ് വിപണിയില്‍ ഇന്ന് ദൃശ്യമായത്.
3 മാസത്തെ ഏറ്റവും താഴ്ന്ന ലെവലില്‍ നിന്നാണ് വിപണിയില്‍ ആശ്വാസ റാലി ഉണ്ടായതെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു. ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലുണ്ടായ കുറവും ആഗോള വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്ഐഐ) തിരിച്ചുവരവുമാണ് ഈ വികാരത്തെ പിന്തുണച്ചത്.
ബാങ്കുകള്‍ നയിച്ചു
ബാങ്കിംഗ് മേഖലയാണ് വിപണിയുടെ കുതിപ്പിനെ നയിച്ചത്. എസ്ബിഐയുടെ ശക്തമായ ഒന്നാം പാദ ഫലങ്ങള്‍ ബാങ്കിംഗ് മേഖലയിലാകെ ഉണര്‍വ് പകര്‍ന്നു. എസ്ബിഐ ഓഹരി മൂല്യം തിങ്കളാഴ്ച 2.42% ഉയര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് 2.49 ശതമാനവും ബാങ്ക് ഓഫ് ബറോഡ 1.99 ശതമാനവും മുന്നേറി. ബാങ്ക് നിഫ്റ്റി സൂചിക 505 പോയന്റ് മുന്നേറി 55510.75 ല്‍ എത്തി. നിഫ്റ്റി പിഎസ്യു ബാങ്ക് സൂചി 2.2% ഉയര്‍ന്നു.
റിയല്‍റ്റി ഓഹരികളിലും തിങ്കളാഴ്ച 1.86% കുതിപ്പ് ദൃശ്യമായി. നിഫ്റ്റി ഇന്‍ഫ്ര സൂചിക 1.11 ശതമാനവും നിഫ്റ്റി ഓട്ടോ സൂചിക 1.06 ശതമാവും കുതിച്ചു.
അലാസ്ക ചര്‍ച്ച
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ഈയാഴ്ച അലാസ്കയില്‍ വെച്ച് ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്തും. ആഗോള തലത്തില്‍ സംഘര്‍ഷ സാഹചര്യം കുറയുന്നെന്ന ശുഭചിന്തയാണ് ഇത് ഉണര്‍ത്തിയിരിക്കുന്നത്. ലോകമെങ്ങുമുള്ള വിപണികളും ഇതിനെ പോസിറ്റീവായാണ് കാണുന്നത്. ‘നിക്ഷേപകര്‍ ഈ ആഴ്ച നടക്കാനിരിക്കുന്ന യുഎസ്-റഷ്യ ഉച്ചകോടിയെ അനുകൂലമായി വിലയിരുത്തുന്നു. ഇത് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറയുന്നതിന് വഴിയൊരുക്കിയേക്കാം,’ വിനോദ് നായര്‍ കൂട്ടിച്ചേര്‍ത്തു.
നേട്ടവും നഷ്ടവും
വിപണിയില്‍ നഷ്ടത്തിലായിരുന്ന പല ഹെവിവെയ്റ്റ് ഓഹരികളും ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാഴ്ചയായി താഴേക്കിറങ്ങുകയായിരുന്ന ടാറ്റ മോട്ടോഴ്സ് 3.24% നേട്ടമുണ്ടാക്കി. ഏതാനും ആഴ്കളിലായി 1000 പോയന്റിലേറെ തിരുത്തല്‍ വന്ന ടാറ്റയുടെ ട്രെന്റ് 2.49% മുന്നേറി. എറ്റേണല്‍ 2.84 ശതമാനവും അള്‍ട്രാടെക് സിമന്റ് 1.95 ശതമാനവും ഉയര്‍ന്നു. അതേസമയം ഭാരത് ഇലക്ട്രോണിക്സ് 0.20 ശതമാനവും ഭാരതി എയര്‍ടെല്‍ 0.09 ശതമാനവും മാരുതി സുസുക്കി 0.02 ശതമാനവും ഇടിഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




