ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന് ട്രേഡുകള്‍ക്ക് മേല്‍ സെക്യൂരിറ്റീസ് ട്രാന്സാക്ഷന് ടാക്സ് (എസ്ടിടി) വര്‍ധിപ്പിച്ച ബജറ്റ് നിര്‍ദ്ദേശം വിപണിയെ താല്‍ക്കാലികമായി ബാധിച്ചെങ്കിലും, അതിനെ പാടെ അപ്രസക്തമാക്കുന്നതാണ് പുതിയ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍. ഇന്ത്യക്കുമേല്‍ ചുമത്തിയ റെസിപ്രോക്കല്‍ താരിഫും പെനല്‍റ്റി താരിഫും അടക്കം 50% തീരുവ, 18% ആയി യുഎസ് കുറച്ചിരിക്കുന്നു. വിപണിയില്‍ വലിയ കുതിപ്പുണ്ടാക്കാവുന്ന ഈ ട്രേഡ് ഡീലിന്റെ യഥാര്‍ത്ഥ ഇംപാക്ട് എന്തെല്ലാമായിരിക്കും എന്ന് പരിശോധിക്കാം.
ഈ വ്യാപാര കരാര്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്നത് സംബന്ധിച്ച് സംശയമില്ല. ബജറ്റ് വിഭാവനം ചെയ്ത ഏകദേശം 7% ജിഡിപി വളര്‍ച്ചാ നിരക്ക് ഏഴര ശതമാനമായി കുതിക്കാന്‍ ഇടയുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിപ്പിക്കും.
2025, 2026 സാമ്പത്തിക വര്‍ഷങ്ങള്‍ കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ച കുറഞ്ഞ കാലഘട്ടമായിരുന്നു. വരാനിരിക്കുന്ന 2027 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കോര്‍പ്പറേറ്റ് ഏണിംഗ്സ് ഗ്രോത്ത് 16-18% വരെ ഉയരാന്‍ ഇടയുണ്ട്. ഇത് വിപണിക്ക് വലിയ ഫണ്ടമെന്റല്‍ സപ്പോര്‍ട്ട് നല്‍കും.
മൂന്നാമതായി, ഇന്ത്യ വരുന്ന വര്‍ഷം അണ്ടര്‍ പെര്‍ഫോമന്‍സില്‍ നിന്ന് പുറത്തുകടന്ന് ഔട്ട് പെര്‍ഫോമന്‍സിലേക്ക് പോകാന്‍ ഇടയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ബയേഴ്സാവാന് ഇത് എഫ്ഐഐകളെ പ്രേരിപ്പിക്കും. ഇക്കാര്യം കാത്തിരുന്നു കാണണം എങ്കിലും അതിനുള്ള സാധ്യത വളരെ കൂടുതലാണ്.
ഈ പറഞ്ഞ ട്രെന്‍ഡുകളുടെ ഫലമായി രൂപ ശക്തിപ്പെടും. വൈകാതെ ഒരു ഡോളര്‍ 90 രൂപ എന്ന നിലയിലേക്ക് എത്താന്‍ ഇടയുണ്ട്. വിപണിയെ ഒരു മീഡിയം ടു ലോങ്ങ് റണ്ണില്‍ ഗണ്യമായി സ്വാധീനിക്കുന്ന ഫണ്ടമെന്റല്‍ ഘടകങ്ങളാണ് ഇവയെല്ലാം.
ഈ ഓഹരികളിലേക്ക് ഫോക്കസ്
ഫെയര്‍ലി വാല്യൂഡ് ആയ ലാര്‍ജ് ക്യാപ് ഓഹരികള്‍ക്കാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഒരു മീഡിയം ടു ലോങ്ങ് ടേമില്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്. വരും ആഴ്ചകളിലും മാസങ്ങളിലും ഏതൊക്കെ മേഖലകള്‍ക്കാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കുതിപ്പ് നിലനിര്‍ത്താന്‍ ആകുക എന്നത് പ്രധാനമാണ്. പല ഓഹരികളും ഒരു കുതിപ്പ് കഴിഞ്ഞ് തിരിച്ചിറക്കത്തിന് സാധ്യതയുണ്ട്. അതേസമയം ഫെയര്‍ലി വാല്യു ഉള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ തുടര്‍ന്നും മുന്നേറ്റം നിലനിര്‍ത്താനാണ് സാധ്യത.
എഫ്ഐഐകള്‍ തിരിച്ചുവരുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ലാര്‍ജ് ക്യാപ് ഓഹരികളില്‍ ആയിരിക്കും അവര്‍ നിക്ഷേപം നടത്തുക. മുന്‍നിര ബാങ്കുകള്‍, മറ്റ് വന്‍ ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവയില്‍ മികച്ച ബൈയിംഗ് പ്രതീക്ഷിക്കാം. ക്യാപിറ്റല്‍ ഗുഡ്സ്, ടെലികോം, ഐടി, ക്യാപിറ്റല്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ഓഹരികള്‍ എന്നിവയിലും തുടര്‍ച്ചയായിട്ടുള്ള ബൈയിംഗിനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിക്ഷേപകര്‍ കുതിപ്പ് നിലനിര്‍ത്താന്‍ ശേഷിയുള്ള, അടിസ്ഥാനപരമായി കരുത്തുറ്റ, നീതീകരിക്കാവുന്ന മൂല്യമുള്ള ലാര്‍ജ് ക്യാപ് ഓഹരികള്‍ക്ക് മുന്‍ഗണന നല്‍കണം. വരും ആഴ്ചകളിലും മാസങ്ങളിലും ഇത്തരം ഓഹരികള്‍ മികച്ച പ്രകടനം തുടരാന്‍ സാധ്യതയുണ്ട്.
(ഇതൊരു നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപകര്‍ സാമ്പത്തിക വിദഗ്ധരുമായി ആലോചിച്ചും പഠനം നടത്തിയും നിക്ഷേപങ്ങള്‍ നടത്തുക)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
English Summary
Despite the initial market dampen caused by the STT hike in the Union Budget, Dr. V.K. Vijayakumar (Chief Investment Strategist, Geojit Financial Services) highlights the transformative impact of the new India-US trade deal. With US tariffs on Indian goods slashed from 50% to 18%, India's GDP growth is projected to jump from 7% to 7.5%. This shift is expected to trigger a 16-18% growth in corporate earnings for FY27, potentially strengthening the Rupee to ₹90 per Dollar. These robust fundamentals are likely to draw Foreign Institutional Investors (FIIs) back to the Indian market. The author advises investors to focus on fairly valued large-cap stocks, particularly in banking, financial services, IT, telecom, and capital goods, as these sectors are poised for sustained growth driven by FII inflows.




