വരാനിരിക്കുന്ന ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ വികസിപ്പിച്ച വ്യോംമിത്രയെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ത്ര സിങ് പറഞ്ഞത്. ഐഎസ്ആര്‍ഒ വികസിപ്പിച്ച വനിതാ ബഹിരാകാശ യാത്രാ റോബോട്ടാണ് വ്യോംമിത്ര.
2020 ജനുവരിയില്‍ ബെഗളൂരുവില്‍ നടന്ന ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് ആന്റ് എക്സ്പ്ലൊറേഷന്‍ സിമ്പോസിയത്തിലാണ് , വ്യോംമിത്ര ആദ്യമായി അനാവരണം ചെയ്തത്. കാലുകളില്ലാത്തത് കൊണ്ട് ഹാഫ് ഹ്യൂമനോയിഡ് റോബേട്ട് എന്നാണ് വ്യോംമിത്രയെ വിളിക്കുന്നത്. മുന്നറിയിപ്പ് നല്‍കാനും, ജീവന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിവുണ്ട് വ്യോംമിത്രക്ക്. സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍, ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാനും , അവരെ തിരിച്ചറിയാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുമെല്ലാം വ്യോംമിത്രക്ക് കഴിയും.
ബഹിരാകാശ യാത്രികരുടെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാനും രണ്ട് ഭാഷകളില്‍ പ്രവര്‍ത്തിക്കാനും വ്യോംമിത്രക്ക് കഴിയും.
ഗഗന്യാന് വിജയിച്ചാല്‍, മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യു എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ബഹിരാകാശത്തേക്ക് ആളുകളെ അയച്ചിട്ടുളളത്.