അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബംങ്ങള്‍ക്ക് 500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതിലൂടെയാണ് ഷംസീര്‍ വയലില്‍ എന്ന സംരംഭകന് ശ്രദ്ധേയനാകുന്നത്. യഥാര്‍ത്ഥത്തില്‍ ആരാണ് ഷംസീര്‍ വയലില്‍ ? ഏതെല്ലാം ഘട്ടങ്ങളിലാണ് അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിച്ചിരിക്കുന്നത്?

ഡോ. ഷംഷീര്‍ വയലില്‍ പ്രശസ്തനായ ഒരു റേഡിയോളജിസ്റ്റും സംരംഭകനും അതിലുപരി ഒരു മഷ്യസ്നേഹിയുമാണ്. യുഎഇയിലെ ആസ്ഥാനമായ പ്രമുഖ ആരോഗ്യ സംരക്ഷണ കമ്പനിയായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് അദ്ദേഹം. മനുഷ്യസ്നേഹി എന്ന നിലയില്‍ അദ്ദേഹം സാമൂഹിക പ്രതിബദ്ധതയാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ബില്‍ ഗേറ്റ്സും വാറന്‍ ബഫറ്റും ആരംഭിച്ച ഗിവിംഗ് പ്ലെഡ്ജ് സംരംഭത്തിലൂടെ ഡോ. വയലില്‍ തന്റെ സമ്പത്തിന്റെ പകുതി, അതായത് ഏകദേശം 1.7 ബില്യണ്‍ ഡോളര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി നല്‍കുമെന്ന് പ്രതിജ്ഞയെടുത്തു.
2018-ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിലെ പ്രളയബാധിതരായ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി ?50 കോടി സംഭാവന ചെയ്തു. കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ഏറ്റവും വലിയ വ്യക്തിഗത സംഭാവനയായിരുന്നു ഇത്.
സമാനമായ രീതിയില്‍ യുഎഇയുടെ കേരള അടിയന്തര ദുരിതാശ്വാസ കാമ്പയിന് മുഖേന ഡോ. വയലിലിന്റെ കമ്പനിയായ വിപിഎസ് ഹെല്‍ത്ത്കെയര്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 26 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്തു.
സിറിയയും കൈപറ്റിയിട്ടുണ്ട് ഷംസീര്‍ വയലിലിന്റെ സ്നേഹം. സിറിയയിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി വിപിഎസ് ഹെല്‍ത്ത്കെയര്‍ 1.6 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്തിട്ടുണ്ട്.
തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പങ്ങള്‍ ഉണ്ടായപ്പോള്‍ ആഗോള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം എമിറേറ്റ്സ് റെഡ് ക്രസന്റിന് 5 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്തു.
1 ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ് കാമ്പെയ്ന് മുഖാന്തിരം ലോകമെമ്പാടുമുള്ള ദരിദ്ര ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡോ. വയലില്‍ 10 ദശലക്ഷം ദിര്‍ഹം സംഭാവന ചെയ്തു.നിലവില്‍ എയര്‍ ഇന്ത്യ അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജോലിയും വിദ്യാഭ്യാസ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും നമ്മുടെ രാജ്യത്തിനാവശ്യം ഇത്തരത്തില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകരെയാണ്.