ജെയിന് യൂണിവേഴ്സിറ്റി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുന്നോട്ടുവെച്ച ലക്ഷ്യം “Be the Change and Be the Future” എന്നതായിരുന്നു. ആ ടാഗ്ലൈനില് നിന്ന് തന്നെയാണ് ഫ്യൂച്ചര്‍ കേരള മിഷന് എന്ന ആശയത്തിന്റെ തുടക്കം. വിദ്യാഭ്യാസത്തെ തൊഴില്‍ നേടാനുള്ള ഉപാധിയായി മാത്രം കാണാതെ, സാമൂഹികമായ വളര്‍ച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും ഉപകരിക്കുന്ന ഒന്നാക്കി മാറ്റുക എന്നതായിരുന്നു ജെയിൻ ഡീംഡ്-ടു-ബി യൂണിവേഴ്സിറ്റി ഡയറക്റ്റര്‍ ടോം ജോസഫ് വിഭാവനം ചെയ്ത സ്വപ്നം. കേവലം കോഴ്സുകള്‍ നല്കുന്ന ഒരു സ്ഥാപനമായി ഒതുങ്ങാതെ, വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന സിവിക് യൂണിവേഴ്സിറ്റി അല്ലെങ്കില്‍ പീപ്പിള്‍സ് യൂണിവേഴ്സിറ്റി ആയി മാറണമെന്ന ശക്തമായ തത്വശാസ്ത്രം ഈ സര്വകലാശാലയ്ക്കുണ്ടായിരുന്നു. പഠനം പൂര്‍ത്തിയായാല്‍ മാത്രമേ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് സമൂഹത്തിനും ഇന്‍ഡസ്ട്രിക്കും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാനാകൂ എന്ന ചിന്തയ്ക്ക് വിരാമമിട്ട ഒന്നാണ് വികസിത രാജ്യങ്ങളില്‍, കോവിഡ് വാക്സിന് പോലുള്ള നിര്‍ണായക കണ്ടുപിടുത്തങ്ങള്‍ സര്‍വകലാശാലകളില്‍ നിന്നുണ്ടായി എന്നത്. ഇന്ത്യയില്‍ ഈയൊരു രീതിക്ക് പ്രചാരം കുറവാണ്. ഈയൊരു കാഴ്ചപ്പാടില്‍ നിന്നാണ്, പുതിയ തലമുറയെ ഭാവിക്കുവേണ്ടി സജ്ജരാക്കാന്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ എന്ന പേരില്‍ വാര്‍ഷിക സമ്മിറ്റ് ജെയിന് യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്നത്.
സമ്മിറ്റിന്റെ ആദ്യ എഡിഷന് 2025ല്‍ വളരെ വിജയകരമായി നടന്നിരുന്നു. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പരിപാടിയില്‍ ഒതുങ്ങാതെ, സമൂഹത്തില്‍ വ്യക്തവും അളക്കാവുന്നതുമായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന സംവിധാനമായി മാറണമെന്നാണ് സംഘാടകരുടെ കാഴ്ചപ്പാട്. അതില്‍ നിന്നാണ് ഫ്യൂച്ചര്‍ കേരള മിഷന് എന്ന ആശയം രൂപപ്പെടുന്നത്. സമ്മിറ്റില്‍ ചര്‍ച്ച ചെയ്യുന്ന ആശയങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന തുടര്‍ച്ച നല്‍കുന്നതിനും ആശയവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളെയും ഒരു കുടക്കീഴില് കൊണ്ട് വരുന്നതിനുമായുള്ള സംവിധാനമാണ് ഫ്യൂച്ചര്‍ കേരള മിഷന്.
കേരളത്തിന്റെ ഭാവിയെ രൂപപ്പെടു ത്തുന്നതില് പ്രധാന പങ്കുവഹിക്കുമെന്ന് കരുതുന്ന ഈ ദൗത്യത്തിന് വിദ്യാഭ്യാസം, സംരംഭകത്വം, യുവജന ശാക്തീകരണം, ജീവിത നിലവാരം എന്നിങ്ങനെ നാല് പ്രധാന തൂണുകളുണ്ട്.
വിദ്യാഭ്യാസം (Education)
വെറുമൊരു ഡിഗ്രി നല്കുന്ന സംവിധാനം എന്ന പഴയ രീതിയില്‍ നിന്ന് മാറി, വിദ്യാഭ്യാസത്തെ പൗരനിര്മിതിയുമായി ബന്ധിപ്പിക്കുകയാണ് ഉദ്ദേശ്യം. യുവതലമുറയില്‍ മികച്ച പെരുമാറ്റവും പൗരബോധവും വളര്‍ത്തുക എന്നതാണ് ആദ്യത്തേത്. മാറ്റം വളരെ ചെറുപ്പം മുതല്‍ക്ക് ആരംഭിക്കേണ്ട ഒന്നാണ്. റോഡില്‍ തുപ്പുക, മാലിന്യം വലിച്ചെറിയുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുന്നതുപോലുള്ള അടിസ്ഥാന പൗരബോധം ചെറുപ്പത്തിലേ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. നല്ല പെരുമാറ്റവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായുള്ള സാഹചര്യങ്ങള്‍ ഒരു ക്കണം. സാമൂഹിക നന്മയുമായി ചേര്‍ത്ത് നിര്‍ത്തി വിദ്യാഭ്യാസത്തെ പുനര്‍നിര്‍വ ചിക്കുകയും വേണം. ഇതിനെ ജനകീയമാ ക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
തൊഴില്‍ സാധ്യതയുള്ള ബിരുദധാരികളെ സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടുത്ത പ്രധാന ലക്ഷ്യം. കാലഘട്ടത്തിന് അനുയോജ്യരായ (Timely Relevant Graduates), മികച്ച തൊഴില്‍ വൈദഗ്ധ്യമുള്ള ബിരുദധാരികളെ സൃഷ്ടിക്കുക. ഇത് കേരളത്തില്‍ ശക്തമായ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥ (Knowledge Economy) കെട്ടിപ്പടുക്കാന്‍ സഹായിക്കും. ബാംഗ്ലൂരിലും ഹൈദരാബാദിലും സംഭവിച്ചതുപോലെ, മികച്ച തൊഴില്‍ശേഷി സൃഷ്ടിക്കുന്നതിലൂടെ ആഗോള കമ്പനികളെ കേരളത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കാം. മികച്ച തൊഴില്‍ വിഭവശേഷി ഇവിടെ ഉടലെടുക്കുമ്പോള്‍ അതിനാനുപാതികമായി വ്യാവസായിക വികസനം, ഇന്നവേഷന്‍, പുത്തന്‍ നിക്ഷേപം എന്നിവ സാധ്യമാകും.
സംരംഭകത്വം (Etnrepreneurship)
കേവലം തൊഴിലന്വേഷകരെ സൃഷ്ടിക്കുന്നതിനു പകരം, തൊഴില്‍ദാതാക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഫ്യൂച്ചര്‍ കേരള മിഷന്റെ രണ്ടാമത്തെ പില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സംരംഭകത്വം എന്ന ഘടകത്തിൻ്റെ ലക്ഷ്യം. കേരളത്തില്‍ നിന്ന് ലോകത്തേക്ക് (Kerala to the World) എന്ന ആശയത്തിലൂന്നി, പ്രാദേശികവും ആഗോളവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സംരംഭങ്ങള്‍ ഇവിടെത്തന്നെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷി (disposable income) വര്‍ദ്ധിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ചലനാത്മകമാക്കുകയും ചെയ്യും. വലിയ ലക്ഷ്യങ്ങളിലേക്കുള്ള ചെറിയ കാല്‍വയ്പ്പ് എന്ന നിലയ്ക്കാണ് ഇത്തരം പദ്ധതികള്‍ വിദ്യാര്‍ത്ഥികളിലൂടെ വിഭാവനം ചെയ്യുന്നത്. സാമ്പത്തികമായും സാമൂഹികമായും മെച്ചപ്പെട്ട സമൂഹത്തെവളര്ത്തിയെടുക്കുന്നതിനുള്ള ജെയിന് യൂണിവേഴ്സിറ്റിയുടെ ഊര്‍ജിതശ്രമമെന്ന് ഈ നീക്കത്തെ വിശേഷിപ്പിക്കാം.
യുവജന ശാക്തീകരണം (Youth Empowerment)
മൂന്നാമത്തെ പില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന യുവജന ശാക്തീകരണം ലക്ഷ്യമാക്കുന്നത് മാറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഹനം യുവാക്കളാണ് എന്ന കാഴ്ചപ്പാടാണ്. പഴയ തലമുറയെ അപേക്ഷിച്ച് പുതിയ ആശയങ്ങളെ സ്വീകരിക്കാനും അതിനായി പ്രവര്‍ത്തിക്കാനും യുവതലമുറയ്ക്ക് കൂടുതല്‍ കഴിയും. അതിനാല്‍, ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനായി യുവാക്കളെ ശാക്തീകരിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യണം. യുവാക്കളുടെ പ്രശ്നങ്ങള്‍, അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവ മനസിലാക്കി അവര്‍ക്ക് എല്ലാ മേഖലകളിലും അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നിടുക എന്നതാണ് യുവജന ശാക്തീകരണം എന്നതിലൂടെ ലക്ഷ്യമിടുന്നത്.
ജീവിത നിലവാരം (Qualtiy of Life)
വിദ്യാഭ്യാസം, സംരംഭകത്വം, യുവജന ശാക്തീകരണം തുടങ്ങിയ മൂന്ന് പില്ലറുകളുടെ ആത്യന്തികമായ ഫലമാണ് ഉന്നതമായ ജീവിത നിലവാരം എന്ന നാലാമത്തെ പില്ലർ. വിദ്യാഭ്യാസ നിലവാരം ഉയരുകയും സംരംഭകത്വം വളരുകയും ചെയ്യുമ്പോള്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടും. ഇത് ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം ലഭ്യമാക്കുകയും അവരുടെ ജീവിതനിലവാരം സ്വാഭാവികമായി ഉയര്‍ത്തുകയും ചെയ്യും. അമേരിക്ക, യു എ ഇ പോലുള്ള രാജ്യങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന റോഡുകളുടെ വൃത്തി, ശുചിത്വം, മെച്ചപ്പെട്ട അന്തരീക്ഷം എന്നിവ കേരളത്തിലും യാഥാര്‍ഥ്യമാക്കുക, മാനസിക സമ്മര്‍ദ്ദം കുറച്ച് സന്തോഷ ത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ കേരളത്തില്‍ താമസിക്കുന്നതിനായി വിദേശരാജ്യങ്ങളിലുള്ളവര്‍ ആഗ്രഹിക്കുന്ന അവസ്ഥ സംജാതമാക്കണം.
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം എഡിഷന്: എല്ലാവര്‍ക്കുമായുള്ള ഉത്സവം
വിദ്യാഭ്യാസം, സംരംഭകത്വം, യുവജന ശാക്തീകരണം, ജീവിതനിലവാരം തുടങ്ങിയ നാല് പില്ലറുകളില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക ആഘോഷവും പുരോഗതിയുടെ നേര്ക്കാഴ്ചയുമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം എഡിഷന്. പരമ്പരാഗത രീതിയിലുള്ള ടെക് എക്സ്പോ, ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ പ്രത്യേക വിഷയങ്ങളില്‍ ഒതുങ്ങാതെ, സമൂഹത്തിന്റെ എല്ലാ മേഖലകളെയും ഒരുമിപ്പിക്കുന്ന ഫ്യൂഷന്‍ ഫെസ്റ്റിവല്‍ ആയാണ് ജെയിന് യൂണിവേഴ്സിറ്റി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിജയകരമായ ഒന്നാം പതിപ്പിന് ശേഷം , രണ്ടാം പതിപ്പിന്റെ പ്രധാന തീം ‘എല്ലാവര്ക്കും, എല്ലാ സ്വപ്നങ്ങള്‍ക്കും, എല്ലാ ശബ്ദങ്ങള്‍ക്കും വേണ്ടിയുള്ള സമ്മിറ്റ്’ (Summit for Everyone, Every Dream, Every Voice) എന്നതാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ആളുകളെ ഉള്‍ക്കൊള്ളുന്ന പരിപാടിയാക്കി ഇതിനെ മാറ്റാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും അവരുടെ താൽപര്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെ നടക്കും.
രണ്ടാം പതിപ്പിലെ പ്രധാന ആകര്ഷണങ്ങള്
- പീപ്പിള്‍സ് സ്റ്റേജ് (Peoples Stage): സമൂഹത്തില്‍ അധികം അറിയപ്പെടാത്ത, എന്നാല്‍ വ്യത്യസ്തമായ ആശയങ്ങളുള്ള സാധാരണക്കാരായ ഹീറോകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുള്ള വേദിയാണിത്. ജീവിതത്തിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍, നേട്ടങ്ങള്‍, തിരിച്ചടികള്‍, തിരിച്ചുവരവ് എന്നിവയെല്ലാം പ്രമേയമാകുന്ന സെഷനാണിത്.
- 7 പ്രധാന ട്രാക്കുകള്‍: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസം, ടെക്നോളജി, ക്ലൈമറ്റ്, സംരംഭകത്വം, സംസ്കാരം, കൃഷി, പൊളിറ്റിക്സ് തുടങ്ങി 7 പ്രധാന വിഷയങ്ങളെ 7 ട്രാക്കുകളായി തിരിച്ച് അതിനോടനുബന്ധിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും വേദിയില്‍ നടക്കും. താൽപ്പര്യാനുസരണം ഇഷ്ടവിഷയങ്ങള്‍ തെരഞ്ഞെടുത്ത് സംവാദങ്ങളുടെയും തുടര്‍പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാന്‍ കഴിയും.
- പ്രത്യേക സെഷനുകള്‍ (Special Sessions): ഉപഭോക്തൃ അവകാശങ്ങള്‍, സ്മാര്‍ട്ട് പേരന്റിംഗ്, വാഹനങ്ങള്‍ തുടങ്ങിയ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകള്‍ നടത്തുന്നതിനായുള്ള സ്പെഷ്യല്‍ സെഷനുകള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമാണ്. പ്രഗത്ഭരായ നിരവധി സ്പീക്കര്‍മാര്‍ ഈ സെഷനുകളില്‍ പങ്കെടുക്കുന്നു
- ഡ്രോണ്‍ ഷോ (Drone Show): നാല് ദിവസം നീളുന്ന പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ദിവസവുമുള്ള ഡ്രോണ്‍ ഷോ. 500 ഡ്രോണുകള്‍ ഒരുമിച്ച് അണിനിരക്കുന്ന ആകര്‍ഷകമായ പ്രദര്‍ശനമാണ് കാണികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
- ഫെസ്റ്റിവല്‍ വില്ലേജ്: പഴയ ഉത്സവപ്പറമ്പുകളുടെ ഓര്‍മ്മയുണര്‍ത്തുന്ന ഓപ്പണ്‍ മൈക്ക്, കഥപറച്ചില്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ഇടമെന്ന നിലയ്ക്കാണ് ഫെസ്റ്റിവല്‍ വില്ലേജ് എന്ന ആശയം.
- മറ്റു ആകര്ഷണങ്ങള്: ഓട്ടോ എക്സ്പോ, റോബോട്ടിക്സ്, ഇ സ്പോര്‍ട്സ്, ഫുഡ് സ്ട്രീറ്റ്, ഡിസൈന്‍ ഫെസ്റ്റിവല്‍, പ്രമുഖര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും.
ഇവന്റിനപ്പുറം, കേരളത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള വലിയ കാഴ്ചപ്പാടാണ് ഫ്യൂച്ചര്‍ കേരള മിഷന് മുന്നോട്ടുവെക്കുന്നത്. അതിനാല്‍ തന്നെ ഫ്യൂച്ചര്‍ കേരള മിഷന് ചെറിയ പദ്ധതിയല്ല, മറിച്ച് ഒരു ജനതയുടെ സാമൂഹികവും സാംസ്കാരികവും സാമ്പ ത്തികവുമായ ഉന്നമനത്തെ മുന്‍നിര്‍ത്തി ഒരു സര്‍വകലാശാല വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള ആധുനികമായ തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ദീര്‍ഘകാല പദ്ധതിയാണ്.
2050-ഓടെ കേരളത്തിലെ ജീവിതനി ലവാരം മെച്ചപ്പെടുത്തണം, അമേരിക്ക, യു കെ പോലുള്ള വികസിത രാജ്യങ്ങ ളില്‍ നിന്നുള്ള ആളുകള്‍ ഇവിടെ സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കണം. ആ ലക്ഷ്യത്തിലേക്കുള്ള കൂട്ടായ, പ്രായോ ഗികമായ പരിശ്രമമാണ് ഈ ദൗത്യം.

“ജെയിൻ യൂണിവേഴ്സിറ്റി മാറ്റങ്ങളുടെ ശബ്ദമാകും” ടോം ജോസഫ്
“കേരളത്തില്‍ വേറെ ഒരു യൂണിവേഴ്സിറ്റിക്ക് സ്പേസ് ഉണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തമായിട്ടാണ് ജെയിന് യൂണിവേഴ്സിറ്റി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. നമുക്ക് ഒരുപാട് കോളേജുകള്‍ ഉണ്ട്, ഒരുപാട് യൂണിവേഴ്സിറ്റികളും. പുതിയൊരു സ്ഥാപനത്തിന് ഇവിടെ നിലനില്‍പ്പുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങള്‍ കണ്ടെത്തിയത് ‘ബി ദ ചേഞ്ച് ആന്‍ഡ് ബി ദ ഫ്യൂച്ചര്‍’ കാമ്പയിന് വഴിയായിരുന്നു. കേവലം കോഴ്സുകള്‍ നല്കുന്ന വിദ്യാഭ്യാസ സ്ഥാപനമാകാതെ ഭാവിയെ നിര്‍ണയിക്കുന്ന സ്ഥാപനമാകുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. സൊസൈറ്റിയുടെ പ്രശ്നങ്ങള്‍ക്ക് എങ്ങനെ നമുക്കൊരു യൂണിവേഴ്സിറ്റിയില്‍ സൊല്യൂഷന് കണ്ടുപിടിക്കാം എന്നതിലാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. അത്തരത്തില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനും അവരെ സമൂഹവുമായി ബന്ധിപ്പി ക്കനുമായി ഫ്യൂച്ചര്‍ കേരള മിഷന്, സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ പോലുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തു.
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ ഒന്നാം എഡിഷന്റെ ഭാഗമായി നിരവധി സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തുകയും അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. അത്തരത്തില്‍ ഒന്നാണ് ജലാശയങ്ങളില്‍ വര്‍ധിച്ചു വരുന്ന കുളവാഴ ഉണ്ടാക്കുന്ന ജലമലിനീകരണം. ഇതേപ്പറ്റി പഠിക്കുകയും പോളിസി പേപ്പര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു.
വേസ്റ്റ് ടു വേസ്റ്റ് എന്ന പേരില്‍ വേസ്റ്റ് മെറ്റീരിയലില്‍ നിന്ന് നിരവധി ശിൽപങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ ഏകദേശം 100 ശില്പങ്ങള് കോര്‍പ്പറേഷനു മായിട്ട് ചേര്‍ന്ന് ചെയ്യാനുള്ള ശ്രമങ്ങളുണ്ട്.”




