യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കിയും എല്ലാ വിമാനക്കമ്പനികളുടെയും പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ഏകീകരിച്ച് സമഗ്ര പരിഷ്കാരങ്ങളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. വിമാനങ്ങള്‍ വൈകല്‍, റദ്ദാക്കല്‍, ബോര്‍ഡിംഗ് നിഷേധിക്കല്‍, കായികോപകരണങ്ങള്‍,. സംഗീതോപകരണങ്ങള്‍, ഓമനമൃഗങ്ങള്‍ എന്നിവ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിഷ്കാരങ്ങളാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്ര സുഗമമാക്കുക, മിതമായ നിരക്കില്‍ ഭക്ഷണങ്ങള്‍ നല്കുന്ന കഫേകള്‍ സജ്ജീകരിക്കുക, പുസ്തകങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക, വിമാനത്താവളങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കുക എന്നിങ്ങനെ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ചില നിര്‍ദ്ദേശങ്ങള്‍ മുമ്പും ഡിജിസിഎ പുറത്തിറക്കിയിരുന്നു.
പുതിയ നിര്‍ദ്ദേശങ്ങള്‍
- സൗജന്യ സീറ്റ് അലോക്കേഷന്
- വിമാനത്തിലെ ഏറ്റവും കുറഞ്ഞത് 60 ശതമാനം സീറ്റുകളിലെങ്കിലും ചാര്‍ജില്ലാതെ അനുവദിക്കുക.
- ഒരേ പിഎന്‍ആറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അടുത്തടുത്ത സീറ്റുകള്‍ അനുവദിക്കുക.
- കായികോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, എന്നിവ സുതാര്യമായി, മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ കൊണ്ടുപോകാം. അതേസമയം സുരക്ഷാ, നിയന്ത്രണ ചട്ടക്കൂടുകള്‍ ഇവയ്ക്ക് ബാധകമാണ്.
- ഓമനമൃഗങ്ങളെ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിമാനക്കമ്പനികള്‍ വ്യക്തവും സുതാര്യവുമായ നയങ്ങള്‍ കൊണ്ടുവരണം.
- വിമാനം വൈകല്‍, റദ്ദാക്കല്‍, ബോര്‍ഡിംഗ് നിരാകരിക്കല്‍ പോലുള്ള സാഹചര്യങ്ങളില്‍ യാത്രക്കാരുടെ അവകാശങ്ങളുടെ ചട്ടക്കൂട് കൃത്യമായി പാലിക്കണം.
വിമാനക്കമ്പനികളുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും എയര്‍പോര്‍ട്ട് കൗണ്ടറുകളിലും യാത്രക്കാരുടെ അവകാശങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇത് യാത്രക്കാരില്‍ അവബോധം കൊണ്ടുവരും. ഇത് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കണം.
ലോകത്തിലെ മൂന്നാമത്തെ വലിയ തദ്ദേശീയ വിമാനയാത്രാ വിപണിയാണ് ഇന്ത്യ. നഗരവല്‍ക്കരണം, വരുമാന വര്‍ദ്ധനവ്, വിമാനയാത്രയോടുള്ള താല്‍പ്പര്യം വര്‍ധിക്കുന്നത് എന്നിവയെല്ലാം ഇന്ത്യക്കാരുടെ വിമാനയാത്രാ താല്‍പ്പര്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 2014-ല്‍ രാജ്യത്ത് 74 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 സെപ്റ്റംബറില്‍ അത് 162 ആയി. യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 237.42 ദശലക്ഷം ആയിരുന്നു തദ്ദേശീയ, അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണം.
English Summary
The Directorate General of Civil Aviation (DGCA) has issued a set of comprehensive reforms to streamline airline operations and prioritize passenger convenience. As India becomes the world’s third-largest domestic aviation market, these rules aim to bring transparency and ease to air travel.
Key New Directives:
Free Seat Allocation: Airlines must now provide at least 60% of seats without any additional seat selection charges.
Family Seating: Passengers traveling on the same PNR (ticket) should be allotted adjacent seats whenever possible.
Travel with Equipment: New transparent guidelines for carrying sports equipment and musical instruments without causing inconvenience to others.
Pet Policy: Airlines are required to establish and display clear, transparent policies regarding the transportation of pets.
Passenger Rights: Explicit rules regarding compensation and assistance for flight delays, cancellations, and boarding denials must be followed. These rights must be displayed in multiple languages, including regional ones, on websites and at airport counters.




