ഫേസ്ബുക്ക് എന്നത് ഇന്നൊരു വിനോദോപാധി മാത്രമല്ല. നിരവധി ആളുകള്‍ അവരുടെ വ്യക്തിപരമായ പ്രമോഷന് വേണ്ടിയും ബിസിനസ് ബ്രാന്‍ഡ് വളര്‍ച്ചക്ക് വേണ്ടിയുമെല്ലാം ഫേസ്ബുക്ക് ഉപയോഗിക്കുന്നു. ഫേസ്ബുക്കില്‍ സജീവമാകുന്നതോടെ നേരിട്ടും അല്ലാതെയും മികച്ച വരുമാനം നേടിയെടുക്കാനും ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കഴിയുന്നുണ്ട്. അതിനാല്‍ തന്നെ ഫേസ്ബുക്ക് ബിസിനസ് ഇന്ന് ഏറെ ശ്രദ്ധേയമാണ്. ഇത്തരത്തില്‍ പ്രമോഷന് വേണ്ടി ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
1. ഫേസ്ബുക്കിന് പ്രതിമാസം മൂന്ന് ബില്യണിലധികം സജീവ ഉപയോക്താക്കളുണ്ട്.
2. പ്രതിദിനം 2 ബില്യണിലധികം ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു.
3. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ലോകത്തെ മൂന്നാമത്തെ വെബ്സൈറ്റാണ് Facebook.com
4. ഓരോ മൂന്നു മാസത്തിലും 1.3 ബില്യണ്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടുന്നു.
5. ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.
6. 2027-ഓടെ ലോകജനസംഖ്യയുടെ 75 ശതമാനത്തിലേക്ക് ഫേസ്ബുക്ക് എത്തും.
7. ഫേസ്ബുക്ക് കണ്ടന്റിന് ഏറ്റവും കൂടുതല്‍ റീച്ച് ചൊവ്വ അല്ലെങ്കില്‍ വ്യാഴം രാവിലെ 8:00 നും ഉച്ചയ്ക്കും ഇടയിലുള്ള സമയത്താണ.്
8. ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 56 ശതമാനത്തിലധികം പുരുഷന്മാരാണ്.
9. കൗമാരക്കാരില്‍ 19% മാത്രമാണ് ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
10. ഉപയോക്താക്കള്‍ മാസത്തില്‍ ഏകദേശം 20 മണിക്കൂര്‍ ഫേസ്ബുക്കില്‍ ചെലവഴിക്കുന്നു.
11. ഇമേജ് പോസ്റ്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ റീച്ച് ലഭിക്കുന്നത്.
12. ഓരോ ആഴ്ചയും ഒരു ബില്യണിലധികം ആളുകള്‍ Facebook-ലെ ബിസിനസുകളുമായി ബന്ധപ്പെടുന്നു.
13. 80% ആളുകളും അവരുടെ ഫോണുകളില്‍ ഫേസ്ബുക്ക് ആക്സസ് ചെയ്യുന്നു.
14. ലോകത്തെ 91% സ്ഥാപനങ്ങള്‍ക്കും ഫേസ്ബുക്ക് സാന്നിധ്യമുണ്ട്.
15. ഇതില്‍ 62% ബ്രാന്‍ഡുകള്‍ക്കും ഫേസ്ബുക്ക് റിട്ടേണ്‍ നല്‍കുമെന്ന് ഉറപ്പുണ്ട്.




