എന്തുകൊണ്ട് ഡോളര്‍?
എന്തുകൊണ്ടാണ് ഡോളര്‍ അന്താരാഷ്ട്ര കറന്‍സിയായത്?
- ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്ഘടനയാണ് അമേരിക്കയുടേത്. ലോകത്തില്‍ ഏറ്റവും പ്രതിരോധശേഷിയുള്ളതും അവര്‍ക്കാണ്.
- അമേരിക്കയില്‍ വളരെ വിശാലമായ, വിസ്തൃതമായ ബാങ്കിംഗ് സംവിധാനമുണ്ട്, അത് സുതാര്യവുമാണ്.
- എല്ലാ രാജ്യങ്ങള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന നിയമവ്യവസ്ഥ അമേരിക്കയിലുണ്ട്. അതിന്റെ വിശ്വാസ്യതയും വലിയ ഘടകമാണ്.
ഈ മൂന്ന് കാര്യങ്ങളില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. അത് ശക്തമായി തുടരുന്നു.
പലപ്പോഴും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടികളുണ്ടായിട്ടുണ്ട്, 2018-ല്‍ ഉണ്ടായത് പോലെ മാന്ദ്യം സംഭവിച്ചിട്ടുണ്ട്, അപ്പോഴൊ്ന്നും ഡോളര്‍ എന്ന കറന്‍സിയിലുള്ള വിശ്വാസം നശിച്ചില്ല. അതിനാല്‍ തന്നെ പെട്ടെന്ന് ഡീ-ഡോളറൈസേഷന് എന്ന ആശയം നടപ്പാനാകാനിടയില്ല.
ഡീ-ഡോളറൈസേഷനുള്ള സാധ്യത
ഇനി അഥവാ അങ്ങനെ സംഭവിച്ചാല്‍, ചെറിയ കൂട്ടായ്മകളിലൂടെയേ അത് നടപ്പിലാകുകയുള്ളു. ഉദാഹരണത്തിന് ഇന്ത്യയും റഷ്യയും തമ്മില്‍ രൂപ-റൂബിള്‍ വ്യാപാരം നടന്നിട്ടുണ്ട്. ഇപ്പോഴും അത് നടക്കുന്നുണ്ട്. ബ്രിക്സ് പോലുള്ളൊരു കൂട്ടായ്മയ്ക്കുള്ളിലുള്ളിലെ രാജ്യങ്ങള്‍ക്ക് അവര്‍ക്കിടയിലെ വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ വേണ്ട എന്ന് തീരുമാനിക്കാം. പക്ഷേ ഡോളര്‍ അല്ലെങ്കില്‍ എത് കറന്‍സി എന്ന ചോദ്യം വരും.
ചൈനീസ് കറന്‍സിയെ വാണിജ്യ ഇടപാടുകള്‍ക്കായി പരിഗണിക്കുമ്പോഴുള്ള പ്രശ്നം, ചൈനയിലെ നിയമ, നീതിന്യായ സംവിധാനങ്ങള്‍ ഒട്ടും സുതാര്യമല്ല എന്നതാണ്. അവരുടെ കറന്‍സി (റെമിന്‍ബി) നിരക്ക് കൃത്രിമമായി കുറച്ചുവെക്കുന്നുവെന്ന പരാതികളുമുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് വാണിജ്യബന്ധങ്ങളിലേര്പ്പെടുന്ന രാജ്യങ്ങള്‍ക്കും, ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കും ആ കറന്‍സിയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല.
ഇന്ത്യയ്ക്ക് ഗുണകരമാകില്ല
ഡീ-ഡോളറൈസേഷന് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ഗുണകരമാകില്ല. കാരണം അമേരിക്ക ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒരാളാണ്. എണ്ണ വ്യാപാരം ഒഴിച്ചുനിര്‍ത്തിയാല്‍, ബാക്കിയുള്ള മേഖലകളില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം വാണിജ്യബന്ധം അമേരിക്കയുമായാണ്. കഴിഞ്ഞവര്‍ഷം ഏതാണ്ട് 88 ബില്യണ്‍ ഡോളറിന്റെ ചരക്കാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. 40-45 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്രയധികം വാണിജ്യബന്ധങ്ങള്‍ അമേരിക്കയുമായി ഇന്ത്യയ്ക്കുണ്ട്. ഡീ-ഡോളറൈസേഷന് സംഭവിച്ചാല്‍, ഈ വാണിജ്യബന്ധം എങ്ങനെ നടക്കുമെന്ന ചോദ്യമുണ്ട്. അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍, കുറച്ചുകാലത്തേങ്കിലും ഇന്ത്യ ഡീ-ഡോളറൈസേഷനെ കുറിച്ച് ചിന്തിക്കുകയോ അതിന് മുന്‍കൈ എടുക്കുകയോ ചെയ്യില്ലെന്നാണ് കരുതുന്നത്.
അമേരിക്കയുടെ പ്രതിരോധം
ഡീ-ഡോളറൈഷനോടുള്ള അമേരിക്കയുടെ പ്രതിരോധം വളരെ രൂക്ഷമായിരിക്കും. കാരണം അവരുടെ ശക്തിയുടെ സ്രോതസ്സ് ഡോളറാണ്. അതിന്റെ അടിത്തറ ഇളക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കടുത്ത രീതിയിലുള്ള പ്രതിരോധവും തിരിച്ചടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. ഇപ്പോള്‍ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പല കടുത്ത നടപടികളും അന്താരാഷ്ട്ര വാണിജ്യത്തില്‍ നിന്നും ഡോളര്‍ ഒഴിവാക്കപ്പെടുമോ എന്ന ഭയം കൊണ്ടാണെന്നാണ് പറയപ്പെടുന്നത്. അങ്ങനെയുണ്ടായാല്‍ ഏതറ്റം വരെയും അതിനെ പ്രതിരോധിക്കാനും തങ്ങളുടെ എല്ലാ ശേഷികളും ഉപയോഗിച്ച് അതിനെതിരെ നടപടി എടുക്കാനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും അമേരിക്ക ശ്രമിക്കും. അതിനാല്‍ കുറച്ചുകാലത്തേക്ക് എങ്കിലും നിലവിലെ രീതിയില്‍ ഡോളര്‍ അന്താരാഷ്ട്ര വാണിജ്യത്തിനുള്ള കറന്‍സിയായി തുടരുമെന്ന് തന്നെയാണ് കരുതുന്നത്.




