കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച ജനനായകന് കൂടിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കപ്പുറം ഏത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും പോസിറ്റീവ് സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. ആദ്യമായി മൂല്യവര്‍ധിത നികുതി പ്രഖ്യാപിച്ചതും ചുമട്ടുതൊഴിലാളി ക്ഷേമനിധി നിയമവും കാരുണ്യ ബെനവലന്റ് സ്കീമുമെല്ലാം ചിലത് മാത്രം.
ജനങ്ങളുമായുള്ള ഭരണാധികാരികളുടെ ആശയവിനിമയ പദ്ധതികളില്‍ ഇന്നവേറ്റീവായ മോഡലായിരുന്നു ജനസമ്പര്‍ക്ക് പരിപാടി.
അന്താരാഷ്ട്രതലത്തില്‍ കേരളത്തിനും ഇന്ത്യക്കും വന്‍കുതിപ്പേകാന്‍ പോകുന്നതാണ് വിഴിഞ്ഞം പദ്ധതി. 1995ല്‍ ആരംഭിച്ച പദ്ധതി പ്രായോഗികമാകാന്‍ സാധ്യത തെളിയുന്നത് 2011ല്‍ ഉമ്മന്‍ ചാണ്ടി അധികാരമേറ്റ ശേഷമായിരുന്നു. 2015 ഡിസംബറില്‍ തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിന് ഉമ്മന്‍ചാണ്ടി കേന്ദ്രത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു.
കൊച്ചിയുടെ വികസന ചരിത്രത്തില്‍ വലിയ നാഴികക്കാല്ലായി മാറിയ പദ്ധതിയാണ് കൊച്ചി മെട്രോ. എന്നാല്‍ അതും വിവാദങ്ങളില്‍ പെട്ട് കുരുക്കില്‍ കിടന്നു കുറച്ചുകാലം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2012ലാണ് കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആദ്യഘട്ട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. 1997ല്‍ തുടക്കമിട്ട വിമാനത്താവള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നത് 2008ല്‍ ആണ്. എന്നാല്‍ 2014ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
40 വര്‍ഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയ പാതാ ബൈപാസുകളുടെ നിര്‍മാണം പുനരാരംഭിച്ചതും എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കണമെന്ന പദ്ധതിയുമെല്ലാം ഉമ്മന്‍ ചാണ്ടിയിലെ വികസന നായകനെ അടയാളപ്പെടുത്തുന്നത് കൂടിയായിരുന്നു.
ബൈപാസ് നിര്‍മാണവും എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളെജുകള്‍ എന്ന പദ്ധതിയുമെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയുടെ ഇച്ഛാശക്തിക്ക് കാര്യമായ പങ്കുണ്ടായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കം കുറിക്കുന്നത് 1997ലാണെങ്കിലും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
ജനങ്ങളുമായുള്ള ഭരണാധികാരികളുടെ ആശയവിനിമയ പദ്ധതികളില്‍ ഇന്നവേറ്റീവായ മോഡലായിരുന്നു ജനസമ്പര്‍ക്ക് പരിപാടി.