സ്വര്‍ണ പണയ വായ്പകളില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വളര്‍ച്ചയാണ് മുത്തൂറ്റ് ഫിനാന്‍സ് രേഖപ്പെടുത്തിയിരിക്കുന്നത്. 51,850 കോടി രൂപയുടെ സ്വര്‍ണ പണയവായ്പകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്തു. 5,051 കോടി രൂപയുടെ വര്‍ധനയാണ് നാലാം പാദത്തില്‍ സ്വര്‍ണ പണയത്തില്‍ രേഖപ്പെടുത്തിയത്. പലിശ വരുമാനവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്, 2,677 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ സംയോജിത ലാഭം 3,670 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷം ലാഭം 4,031 കോടി രൂപയായിരുന്നു.
സ്വര്‍ണവായ്പാ വിഭാഗത്തില്‍ നേതൃസ്ഥാനം നിലനിര്‍ത്തി വിവിധ വായ്പാ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു.
ചെറുകിട ബിസിനസ് ലോണുകളും മൈക്രോ പേഴ്സണല്‍ ലോണുകളും പോലുള്ള പുതിയ വായ്പാ മേഖലകളിലേക്ക് കടന്നു. 2023-24 സാമ്പത്തിക വര്‍ഷം ഈ പുതിയ ഉല്‍പ്പന്നങ്ങളില്‍ കാലിബ്രേറ്റഡ് വളര്‍ച്ച കൈവരിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നു. സബ്സിഡിയറികളിലെ വിതരണത്തിലും ഉണര്‍വ് കാണുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.