ഏപ്രില്‍ 2016 ലാണ് റ്റാറ്റ മോട്ടേഴ്സ് റ്റിയാഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തിയത്. കാഴ്ചയിലെ വശ്യതയും ഇന്ധന കാര്യക്ഷമതയുാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട കാറാക്കി റ്റിയാഗോയെ മാറ്റിയത്. ഏഴ് വര്‍ഷത്തിന്റെ കാലയളവിലാണ് റ്റാറ്റ ടിയാഗോ 500,000 സേല്സ് മാര്‍ക്ക് കടന്നിരിക്കുന്നത്.
കമ്പനി കണക്കുകളനുസരിച്ച് പതിനഞ്ച് മാസത്തെ കാലയളവിലാണ് ഒരു ലക്ഷത്തിന്റെ വിന്പ്പന നടന്നത്. റ്റിയാഗോയുടെ ഹോം ഗ്രൗണ്ട് ഗുജറാത്താണ്. ഈ ഹാച്ച്ബാക്കിന്റെ വില ആരംഭിക്കുന്നത് 5.59 ലക്ഷം രൂപ മുതലാണ്. ടോപ്പ് വേരിയന്റിന് 8.11 ലക്ഷം രൂപ വില വരും.

പെട്രോള്‍, ഡീസല്‍,സിഎന്‍ജി, ഇലക്ട്രിക്ക് എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള പവര്‍ ട്രെയിന്‍ ഓപ്ഷന്‍സിലും കാര്‍ ലഭ്യമാണ്.
റ്റിയാഗോയുടെ 60 % വില്‍പ്പന അര്‍ബന്‍ മാര്‍ക്കറ്റുകളില്‍ നിന്നും ബാക്കിയുള്ള 40 % റൂറല്‍ മാര്‍ക്കറ്റുകളില്‍ നിന്നുമാണ്. വില്‍പ്പനയുടെ 10 ശതമാനം ഇപ്പോള്‍ സ്ത്രീകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് കണക്കുകള്‍. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ പ്രിയപ്പെട്ട വാഹനമായി റ്റിയാഗോ മാറിയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.




