ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവത്തിന് തിരി കൊടുത്തിരിക്കുകയാണ് ലോകം. കൂട്ടത്തിൽ നിർണയകമായ സ്വാധീനം ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഉണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ വിപ്ലവത്തിന് തുടക്കം കുറിച്ചതിൽ ഓല സ്കൂട്ടേഴ്സിന് ഉള്ള സ്ഥാനം വളരെ വലുതാണ്. എന്നാൽ അടുത്തിടെയായി ഓല തൊടുന്നതൊക്കെ വിപത്താണ്. 80000-ൽ അധികം പരാതികളാണ് സ്കൂട്ടറുകളുടെ പെർഫോമൻസ് സംബന്ധിച്ച് സ്ഥാപനത്തിന് കിട്ടിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്രയും ഫേമസ് ആയ ഒരു ബ്രാൻഡിന് എന്തുകൊണ്ട് ഇത്രയും പരാതികൾ വരുന്നു?
ഒന്ന് വിശകലനം ചെയ്താൽ ഉത്തരം കിട്ടും. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ അനന്ത സാധ്യതകൾ മനസ്സിലാക്കി ഭവിഷ് അഗർവാളാണ് ഓല ഇലക്ട്രിക് ആരംഭിക്കുന്നത്. എന്നാൽ സ്വന്തമായി സ്കൂട്ടർ നിർമ്മിക്കുന്നതിന് പകരം യൂറോപ്പ് ആസ്ഥാനമായുള്ള ഇലക്ട്രിക്കൽ സ്കൂട്ടർ മാനുഫാക്ചറിങ് കമ്പനിയായ ഏറ്റർഗോയെ അക്വയർ ചെയ്യുകയായിരുന്നു ഭവിഷ് ചെയ്തത്. അവിടെയാണ് ഓലക്ക് വമ്പൻ തിരിച്ചടി കിട്ടുന്നത്.
ഇന്ത്യൻ റോഡിനെയും കാലാവസ്ഥയെപ്പറ്റിയും വേണ്ട രീതിയിൽ റിസർച്ച് നടത്താതെ പെട്ടെന്ന് മാർക്കറ്റ് പിടിക്കണമെന്ന ലക്ഷ്യത്തോടെ യൂറോപ്പ് മോഡൽ സ്കൂട്ടർ നിർമ്മിച്ചതുകൊണ്ടാണ് ഇക്കാണുന്ന പരാതിയെലാം ഓലയെ തേടിയെത്തിയത്. കാലാവസ്ഥ, റോഡുകളുടെ അവസ്ഥ എല്ലാം ഇവിടെ വില്ലനായി. ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യമല്ലാത്ത സ്കൂട്ടറുകളായതിനാൽ പെട്ടെന്ന് തന്നെ കേടാകാനും പരാതികളുണ്ടാകാനും തുടങ്ങി. ചൂടുകാലത്താണെങ്കിൽ പല സ്കൂട്ടറുകളും റോഡിൽ നിന്ന്കത്താൻ തുടങ്ങി.
വാസ്തവത്തിൽ ഓലയ്ക്ക് ഇത്രയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് അവരുടെ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ പോരായ്മാ കൊണ്ടാണ്.
സ്ഥാപനം നേരിട്ടാണ് ഉപഭോക്താക്കൾക്ക് സ്കൂട്ടറുകൾ വിറ്റത്. ഒരു ഡീലർ ഇല്ലാതെ നടത്തിയ വില്പന പ്രശ്നമായി. ഇത് കാരണം കൃത്യമായ ആഫ്റ്റർ സെയിൽ സർവീസ് നൽകാൻ ഓലക്ക് സാധിക്കാതെ വന്നു. ഒരു പരാതി വന്നാൽ 45 ദിവസം ഒക്കെ വെയിറ്റിംഗ് പീരീഡ് നിൽക്കേണ്ട അവസ്ഥയാണ് നിലവിൽ ഓല സ്കൂട്ടർ ഉടമകൾ നേരിടുന്നത്. അതിനാൽ ഗാരേജുകളിൽ കേടായ വാഹനങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടായി.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എന്നിരുന്നാലും അവരുടെ സെയിൽസിന് വലിയ കോട്ടം ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും മാർക്കറ്റ് ലീഡർ പോലെ തന്നെയാണ്. വരും വർഷങ്ങളിൽ മൂവായിരത്തോളം പുതിയ ഷോറൂമുകൾ തുറക്കാനാണ് അവരുടെ പ്ലാൻ.




