ബാറ്റ്മാന് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. തങ്ങളുടെ പ്രിയ കഥാപാത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട കാര്‍ സ്വന്തമാക്കാന്‍ അതുല്യാവസരം ഒരുങ്ങുകയാണ്. ലോകത്തിലാദ്യമായി ഇത്തരത്തിലൊരു ബാറ്റ്മാന് കാറിന് രൂപം നല്‍കാനൊരുങ്ങുകയാണ് മഹീന്ദ്ര. ഇതിനായി വാര്‍ണര്‍ ബ്രോസ് ഡിസ്കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി ഒന്നിക്കുകയാണ് കമ്പനി. BE 6 ബാറ്റ്മാന് എഡിഷനുള്ള ബുക്കിംഗ് ഈ മാസം 23ന് ആരംഭിക്കും. പക്ഷേ 300 യൂണിറ്റുകള്‍ മാത്രമേ ഈ മോഡലിനുണ്ടാകൂ. അതുകൊണ്ട് ബാറ്റ്മാന് പ്രേമികള്‍ ബുക്കിംഗ് തുടങ്ങിയാല്‍ കയ്യോടെ ഈ അവസരം ഉപയോഗപ്പെടുത്തിക്കൊള്ളൂ.
ലോകത്തിലെ തന്നെ ആദ്യത്തെ ബാറ്റ്മാന്-ഇന്‍സ്പയേഡ് എസ്യുവി എന്ന വിശേഷണത്തോടെയാണ് ബാറ്റ്മാന് എഡിഷന് പുറത്തിറങ്ങുന്നത്. 27.79 ലക്ഷം രൂപയാണ് വണ്ടിയുടെ എക്സ്-ഷോറൂം വില. ഈ മാസം 23 ന് ബുക്കിംഗ് ആരംഭിക്കുന്ന വണ്ടി ബാറ്റ്മാന് ഡേ ആയ സെപ്റ്റംബര്‍ 20 മുതല്‍ ഡെലിവര്‍ ചെയ്തുതുടങ്ങും.
ആധുനിക ലക്ഷ്വറിയും സിനിമാറ്റിക് ഹെറിറ്റേജും ഒന്നിക്കുന്ന മോഡലെന്നാണ് മഹീന്ദ്ര ബാറ്റ്മാന് എഡിഷനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ഈ കാര്‍ ഓടിക്കുന്ന ഒരു സാധാരണ മോട്ടറിംഗ് അനുഭവമായിരിക്കില്ല നല്‍കുക.




