2034-ഓടെ 126.3 ദശലക്ഷം പിഎന്‍ജി കണക്ഷനുകളും 18,336 സിഎന്‍ജി സ്റ്റേഷനുകളും എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് സംസ്ഥാനതലത്തില്‍ പുതിയ പദ്ധതികളും നയങ്ങളും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് (PNGRB). രാജ്യത്തെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ കാര്യമായി മെച്ചപ്പെടുത്തുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.
സിജിഡി മേഖലയിലെ നയങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അസം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ബീഹാര്‍, തമിഴ്നാട്, രാജസ്ഥാന്, ജമ്മുകശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് അടക്കമുള്ള മേഖലകളിലെ മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരും PNGRB നേതൃത്വം യോഗങ്ങള്‍ നടത്തി.
ശുദ്ധ ഇന്ധനം ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുന്നതിന് ഡൊമസ്റ്റിക് നാച്ചുറല്‍ ഗ്യാസ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് എന്നിവയുടെ മൂല്യവര്‍ദ്ധിത നികുതി ഏകീകരിക്കുന്നതിന്റെ പ്രധാന്യത്തിനാണ് ചര്‍ച്ചകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. അനുമതി പ്രക്രിയകള്‍ ലഘൂകരിക്കാനും അടിസ്ഥാനസൗകര്യ വിതസനം മെച്ചപ്പെടുത്താനും സംസ്ഥാനതലത്തില്‍ സമഗ്രമായ CGD നയങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചതായി PNGRB പറഞ്ഞു.




