ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികള്‍ H-1B വിസ ഉപയോഗം കുറയ്ക്കുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ ഐടി കമ്പനികളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര, LTIMindtree എന്നീ കമ്പനികള്‍ പുറപ്പെടുവിക്കുന്ന H-1B വിസകളുടെ എണ്ണത്തില്‍ 46 ശതമാനം കുറവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
2025 സാമ്പത്തികവര്‍ഷത്തില്‍ ടിസിഎസ് ആണ് ഏറ്റവും കൂടുതല്‍ H-1B വിസ പുറപ്പെടുവിച്ചിരിക്കുന്ന കമ്പനികളിലൊന്നെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വ്വീസസില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമായി 600,000 ത്തോളം ജീവനക്കാരുള്ള കമ്പനിയാണ് ടിസിഎസ്. ആമസോണാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ H-1B വിസ പുറപ്പെടുവിച്ചിരിക്കുന്നത്. 5,505 വിസകളുമായി ടിസിഎസ് രണ്ടാംസ്ഥാനത്താണ്. എന്നാല്‍ 2021-ല്‍ 10,525 വിസകളാണ് ടിസിഎസ് നല്‍കിയിരുന്നത്.
അന്താരാഷ്ട്ര ഐടി കമ്പനികളായ ആക്സഞ്ചര്‍, കെയ്പ്ജെമിനി, കൊഗ്നിസന്റ്, ഐബിഎം എന്നീ കമ്പനികളും H-1B വിസ ഉപയോഗം കുറച്ചിട്ടുണ്ട്. ഇവര്‍ പുറപ്പെടുവിക്കുന്ന പ്രസ്തുത വിസകളുടെ എണ്ണത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തിനും 2025 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 44 ശതമാനം കുറവുണ്ടായി. അതേസമയം അമേരിക്കന്‍ ടെക് ഭീമന്മാരായ ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം ജീവനക്കാരെ സ്പോണ്സര് ചെയ്യുന്ന കമ്പനികളുടെ നിരയില്‍ ആദ്യസ്ഥാനങ്ങളില്‍ തന്നെ നിലനില്ക്കുന്നു.
കുടിയേറ്റ നയങ്ങള്‍, സംരക്ഷണവാദം, ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരുടെ ആഗോള കുടിയേറ്റത്തെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. HIRE ആക്ട് പോലെ അമേരിക്ക കൊണ്ടുവരുന്ന ചില നിയമങ്ങളും കമ്പനികള്‍ക്ക് ജീവനക്കാരെ അമേരിക്കയിലേക്ക് അയച്ച് ജോലി ചെയ്യിപ്പിക്കുന്നതിന് വിഘാതമാകുന്നുണ്ട്.
വ്യാവസായിക വിപ്ലവത്തിന് തത്തുല്യമായ സാങ്കേതിക മാറ്റം കൊണ്ടും പരമ്പരാഗത രീതിയിലുള്ള തൊഴിലുകളും ഉല്‍പ്പാദനക്ഷമതയും തകിടം മറിയുകയാണെന്ന്് ഡെല്‍ഹി ആസ്ഥാനമായ ഉപദേഷ്ടക കമ്പനിയുടെ ഇമിഗ്രേഷന്‍ അഡൈ്വസറിയില്‍ പങ്കാളിയായ റസ്സല്‍ എ സ്റ്റാമെറ്റ്സ് പറയുന്നു. രാഷ്ട്രീയമായ പരിതസ്ഥിതികളും എഐ മൂലമുള്ള ഭീഷണിയും കുറഞ്ഞ ചിലവില്‍ വിദേശത്തേക്ക് ജീവനക്കാരെ കയറ്റി അയക്കുകയെന്ന ഇന്ത്യന്‍ കമ്പനികളുടെ രീതിക്ക് ഭീഷണിയായി മാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ നിന്ന് തന്നെ ആളുകളെ ജോലിക്കെടുത്തും പ്രാദേശിക ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഓട്ടോമേഷന്‍ വിപുലപ്പെടുത്തിയും ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തനരീതി മാറ്റിപ്പിടിക്കുന്നതിന്റെ സൂചന കൂടിയാണ് H-1B വിസയുടെ എണ്ണത്തിലെ ഇടിവ്.