രാജ്യത്തെ ഏറ്റവും വലി ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കുള്ള IMPS (പെട്ടെന്നുള്ള പേയ്മെന്റ് സേവനം) ചാര്‍ജ്ജുകള്‍ വര്‍ധിപ്പിച്ചു. നിരക്കുവര്‍ധന ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരും. വലിയ തുകകളുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നേരിയ നിരക്ക് ഈടാക്കി ചെറിയ തുകകളുടെ ഇടപാടുകള്‍ സൗജന്യമാക്കാനാണ് ബാങ്ക് തീരുമാനം.
എങ്ങനെ ബാധിക്കും
ഓണ്‍ലൈന്‍ ചാനലുകള്‍ മുഖേന നടത്തുന്ന IMPS ഇടപാടുകള്‍ക്ക് ചെറിയ രീതിയിലുള്ള ഫീസ് ബാങ്ക് ഈടാക്കും. അതേസയം ബ്രാഞ്ച് മുഖേന നടത്തുന്ന 25,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് നിരക്കുകള്‍ ബാധകമാകില്ല. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് രണ്ട് രൂപ മുതല്‍ 5 രൂപ വരെ നിരക്കും ജിഎസ്ടിയും ഈടാക്കും.
ഫീസായ് എത്ര തുക പോകും
25,000 രൂപയില്‍ താഴെയുള്ള ഓണ്‍ലൈന്‍ IMPS ഇടപാടുകള്‍ തുടര്‍ന്നും സൗജന്യമായിരിക്കും. എന്നാല്‍ 25,000 – ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 2 രൂപയും ജിഎസ്ടിയും, ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ആറ് രൂപയും ജിഎസ്ടിയും, രണ്ട് ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും ഈടാക്കും.
ഇവര്‍ക്ക് ബാധകമല്ല
സാലറി പാക്കേജ് അക്കൗണ്ടുകളിലെ IMPS ഓ്ണ്‍ലൈന്‍ ഇടപാടുകളെ ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്താണ് IMPS
ദേശീയ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (NPCI) നല്കുന്ന സേവനമാണ് IMPS . ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ ഈ സേവനത്തിന് 5 ലക്ഷം രൂപ വര പരിധി നിശ്ചയിച്ചിട്ടുണ്ട്. റിയല്‍ ടൈം പെയ്മെന്റ് സിസ്റ്റമാണിത്. അതായത് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അത് അപ്പോള്‍ത്തന്നെ ലഭിക്കേണ്ട ആളുടെ അക്കൗണ്ടിലെത്തും. ബ്രാഞ്ച്, എടിഎം, ഐവിആര്‍ ഇടപാടുകള്‍ക്ക് മുന്‍കൂട്ടി ഒന്നും ചെയ്യേണ്ടതില്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ്, ഇന്റെര്‍നെറ്റ് ബാങ്കംഗ് എസ്എംഎസ് ബാങ്കിംഗ് എന്നിവയ്ക്കെല്ലാം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.