റിലയന്‍സ് ജിയോയുടെ ഉല്‍പ്പന്ന നിരയിലേക്ക് മറ്റൊരു മോഡല്‍ കൂടി എത്തുന്നു. 2ജി മുക്തഭാരതമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജിയോഫോണ്‍ പ്രൈമ റിലയന്‍സ് വില്‍പ്പനയ്ക്കെത്തിക്കുന്നത്. 2,599 രൂപയാണ് വില.പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍. ഇന്‍, ജിയോമാര്‍ട്ട് ഇലക്ട്രോണിക്സ്, ആമസോണ്‍ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. യുട്യൂബ്, ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണില്ഉപയോഗിക്കാന് സാധിക്കും.
Kai-OS പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാര്‍ട്ട് ഫീച്ചര്‍ ഫോണാണ് ജിയോഫോണ്‍ പ്രൈമ.വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റല്‍ ക്യാമറകളും ഉണ്ട്.
ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവന്‍ എന്നീ വിനോദ ആപ്പുകള്‍ ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു പി ഐ പേയ്മെന്റ് ചെയ്യാം.
ഇന്ത്യയെ 2G മുക്തമാക്കുന്നതിനുള്ള റിലയന്‍സ് ജിയോ യുടെ മറ്റൊരു ചുവടുവെപ്പാണ് ജിയോഫോണ്‍ പ്രൈമ. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ജിയോഫോണ്‍ പ്രൈമ പ്രദര്‍ശിപ്പിച്ചിരുന്നു.